CinemaMollywoodLatest NewsKeralaNewsEntertainment

’33 വർഷത്തെ സൗഹൃദം… പുതിയ സിനിമയുടെ കഥ പറഞ്ഞു തുടങ്ങുമ്പോൾ’ സത്യൻ അന്തിക്കാടും, ജയറാമും വീണ്ടും ഒന്നിക്കുന്നു

സന്ദേശം, തലയണമന്ത്രം, മനസ്സിനക്കരെ, കഥ തുടരുന്നു എന്നിങ്ങനെ കുടുംബപ്രേക്ഷകരുടെ ഇഷ്ടചിത്രങ്ങളിൽ പലതും നടൻ ജയറാമിന്റെയും, സംവിധായകൻ സത്യൻ അന്തിക്കാടിന്റെയും കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങളാണ്. ആ നിരയിലേക്ക് പുതിയൊരു ചിത്രം കൂടി വരുന്നു.

വർഷങ്ങൾക്ക് ശേഷം സംവിധായകൻ സത്യൻ അന്തിക്കാടും നടൻ ജയറാമും വീണ്ടും ഒന്നിക്കുന്നു. 2010ല്‍ പുറത്തിറങ്ങിയ ‘കഥ തുടരുന്നു’ എന്ന ചിത്രത്തിനു ശേഷം സത്യന്‍ അന്തിക്കാടും ജയറാമും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. മീര ജാസ്മിനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. കുറേ വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മീര ജാസ്മിൻ അഭിനയരംഗത്തേക്ക് എത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഇപ്പോഴിതാ സത്യന്‍ അന്തിക്കാടില്‍ നിന്നും പുതിയ സിനിമയുടെ കഥ കേള്‍ക്കുന്നതിന്‍റെ സന്തോഷം പങ്കുവെക്കുകയാണ് ജയറാം.സത്യന്‍ അന്തിക്കാടുമായി സംസാരിക്കുന്ന ചിത്രമാണ് ജയറാം പങ്കുവച്ചിരിക്കുന്നത്. “33 വർഷത്തെ സൗഹൃദം… പുതിയ സിനിമയുടെ കഥ പറഞ്ഞു തുടങ്ങുമ്പോൾ, need your blessings”, ചിത്രത്തിനൊപ്പം ജയറാം ഫേസ്ബുക്കില്‍ കുറിച്ചു.

 

33 വർഷത്തെ സൗഹൃദം… പുതിയ സിനിമയുടെ കഥ പറഞ്ഞു തുടങ്ങുമ്പോൾ???????????????? need your blessings

Posted by Jayaram on Tuesday, 20 April 2021

 

shortlink

Related Articles

Post Your Comments

Related Articles


Back to top button