തിരുവനന്തപുരം: പ്രമുഖ വ്യവസായി രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള കോവളം ലീലാ ഹോട്ടലിന് കോടികളുടെ വിലയുള്ള തര്‍ക്കഭൂമി അളന്നു തിട്ടപ്പെടുത്തി നല്‍കാന്‍ സര്‍ക്കാര്‍ നീക്കം. ക്ഷേത്രഭൂമിയും ഐറ്റിഡിസിയുടെ കൈവശവുമുള്ള ഭൂമിയും സ്വന്തമാക്കാന്‍ രവിപിള്ള ഗ്രൂപ്പ് രഹസ്യനീക്കം നടത്തുന്നുവെന്നാണ് ആക്ഷേപം. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിലെ സര്‍വേ നമ്ബരില്‍ ഉള്‍പ്പെട്ട ഭൂമി അടക്കം സര്‍വെ നടത്തി ഭൂമി അതിര്‍ത്തി നിര്‍ണയിച്ചു നല്‍കണമെന്ന് കാട്ടി ഹോട്ടല്‍ ഗ്രൂപ്പ് നെയ്യാറ്റിന്‍കര ഭൂരേഖാ തഹസില്‍ദാര്‍ക്ക് നല്‍കിയ അപേക്ഷയില്‍ അനുകൂല നിലപാട് സ്വീകരിക്കണമെന്ന് റവന്യു വകുപ്പ് നിര്‍ദേശം നല്‍കി.
Read Also : ബി.ജെ.പി പ്രവര്‍ത്തക കോവിഡ് ബാധിച്ച് മരിച്ചു
മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണിതെന്നാണ് ആക്ഷേപം. രണ്ട് സ്വകാര്യവ്യക്തികള്‍ തമ്മില്‍ കോടതിയില്‍ സിവില്‍ കേസ് നിലനില്‍ക്കെ സര്‍ക്കാരിന്റെ കീഴിലുള്ള ഏജന്‍സിക്ക് അതില്‍ ഇടപെടാനാവില്ല എന്നിരിക്കെയാണ് എതിര്‍കക്ഷികളായ കോവളം കീഴതില്‍ മഹാഗണപതി ക്ഷേത്രഭാരവാഹികളെ അറിയിക്കുകപോലും ചെയ്യാതെ അതിര്‍ത്തി നിര്‍ണയിച്ച് നല്‍കാന്‍ നീക്കം നടക്കുന്നത്.
ഐറ്റിഡിസിയുടെ കൈവശത്തില്‍ നിന്നും കോവളം കൊട്ടാരം ആദ്യം ഗള്‍ഫാര്‍ ഗ്രൂപ്പിലേക്കും അവിടെനിന്ന് ലീലാ ഗ്രൂപ്പിലേക്കും എത്തുകയായിരുന്നു. ലീലാ കൃഷ്ണന്‍നായരില്‍ നിന്നുമാണ് കോവളം ലീലാ ഹോട്ടല്‍ ആര്‍പി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. ഐറ്റിഡിസിയുടെ കൈവശമുണ്ടായിരുന്ന 63.71 ഏക്കറില്‍ 40.72 ഏക്കര്‍ മാത്രമാണ് കൈമാറ്റം ചെയ്യപ്പെട്ടത്. ഇതില്‍ വിഴിഞ്ഞം വില്ലേജില്‍ റീസര്‍വെ നമ്ബര്‍ 7 ല്‍ പ്പെടുന്ന 46.18 ഏക്കര്‍ ഭൂമിയിലാണ് ആയി രാജവംശകാലത്ത് സ്ഥാപിച്ചതെന്നു കരുതുന്ന കോവളം കീഴതില്‍ മഹാഗണപതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
Post Your Comments