തിരുവനന്തപുരം: കെ ടി ജലീലിന്റെയും അദ്ദേഹത്തെ സംരക്ഷിച്ച മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും മുഖത്തേറ്റ പ്രഹരമാണ് ഹൈക്കോടതി വിധിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിൽക്കക്കള്ളിയില്ലാതെ നാണംകെട്ടാണ് ജലീൽ മന്ത്രിസ്ഥാനം രാജിവെച്ചതെന്ന് പ്രതിപക്ഷം പറഞ്ഞത് ഹൈക്കോടതി വിധിയോടെ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
Read Also: സംസ്ഥാനത്ത് ഓക്‌സിജൻ ലഭ്യത ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചതായി ആരോഗ്യമന്ത്രി
ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ജലീൽ മന്ത്രിസ്ഥാനം രാജിവെച്ചത്. ബന്ധു നിയമനക്കേസിൽ ജലീലിന്റെ കൂട്ടുപ്രതിയാണ് മുഖ്യമന്ത്രി. ജലീലിന്റെ ബന്ധുവിനെ നിയമിക്കുന്നതിന് ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ ജനറൽ മാനേജർ തസ്തികയുടെ യോഗ്യതയിൽ മന്ത്രിസഭയെ മറികടന്ന് ഇളവു വരുത്തിയത് മുഖ്യമന്ത്രിയാണ്. അതിനാൽ തന്നെ ഹൈക്കോടതിയിലെ ഈ വിധി മുഖ്യമന്ത്രിക്കെതിരായ കുറ്റപത്രം കൂടിയാണ്. അൽപ്പമെങ്കിലും ധാർമികത അവശേഷിക്കുന്നുണ്ടെങ്കിൽ മുഖ്യമന്ത്രി ആ സ്ഥാനത്ത് തുടരരുതെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments