Latest NewsNewsIndiaInternational

രാജ്യാന്തര വിപണിയിൽ വില വർധിച്ചിട്ടും തുടർച്ചയായി അഞ്ചാംദിനവും മാറ്റമില്ലാതെ രാജ്യത്തെ പെട്രോൾ ഡീസൽ വില

രാജ്യാന്തര വിപണിയിൽ എണ്ണവില വർധിച്ചിട്ടും തുടർച്ചയായ അ‍ഞ്ചാം ദിവസവും രാജ്യത്ത് പെട്രോൾ ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു. ഏപ്രിൽ 15 നായിരുന്നു രാജ്യത്ത് അവസാനമായി എണ്ണ വില വർധിച്ചത്. പെട്രോൾ വില ലിറ്ററിന് 16 പൈസയും ഡീസലിന് 14 പൈസയുമാണ് അന്ന് കുറഞ്ഞത്.

കേന്ദ്ര, സംസ്ഥാന സർക്കാർ ചുമത്തുന്ന നികുതി നിരക്കും ചരക്കുകൂലിയും അനുസരിച്ച് രാജ്യ വ്യാപകമായി വില വ്യത്യാസപ്പെട്ടിരിക്കുന്നു. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 90.40 രൂപയും ഡീസലിന് 80.73 രൂപയുമാണ് നിരക്ക്. മുംബൈയിൽ പെട്രോളിന് 96.83 രൂപയും ഡീസലിന് 87.81 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 92.28 രൂപയും ഡീസലിന് 86.75 രൂപയുമാണ് വില.

വിദേശ വിനിമയ നിരക്കും അന്താരാഷ്ട്ര വിപണിയിലെ നിരക്കും അനുസരിച്ച് ഓരോ ദിവസവും രാവിലെ ആറു മണിക്കാണ് രാജ്യത്തെ ഇന്ധന വില പുതുക്കുന്നത്. പെട്രോളിന്റെ ചില്ലറ വിൽപന വിലയിൽ 60 ശതമാനവും ഡീസലിന്റെ വിലയിൽ 54 ശതമാനവും കേന്ദ്ര സംസ്ഥാന നികുതികളാണ്.

shortlink

Post Your Comments


Back to top button