ഗര്‍ഭിണിയായ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കൊടും ചൂടിലും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവരെ തിരയുന്നതിന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. COVID-19 സുരക്ഷാ നടപടികള്‍ പാലിക്കാന്‍ ആളുകളെ ബോധവല്‍ക്കരിക്കുന്ന ഡിഎസ്പി ശില സാഹുവിന്റെ വീഡിയോയ്ക്ക് വലിയ സ്വീകരണമാണ് സോഷ്യല്‍മീഡിയയില്‍ ലഭിക്കുന്നത്. ഛത്തീസ്ഗഡിലെ ബസ്തര്‍ ഡിവിഷനിലെ ദന്തേവാഡയിലെ മാവോയിസ്റ്റ് ബാധിത പട്ടണത്തിലാണ് ശില ഡ്യൂട്ടിക്കിറങ്ങിയത്. ഐപിഎസ് ഉദ്യോഗസ്ഥന്‍ ദിപാന്‍ഷു കബ്രയാണ് ട്വിറ്ററില്‍ ഫോട്ടോ പങ്കിട്ടത്. ‘ചിത്രം ദന്തേവാഡ ഡിഎസ്പി ശില്‍പ സാഹുവിന്റേതാണ്. ഗര്‍ഭാവസ്ഥയില്‍ കടുത്ത വെയില്‍ പോലും വകവെയ്ക്കാതെ ടീമുമായി തിരക്കിലാണ് ശില്‍പ, ജനങ്ങള്‍ ഇതു കണ്ട് ലോക്ഡൗണ്‍ നിബന്ധനകള്‍ പാലിക്കണമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ശില ഡ്യൂട്ടി ചെയ്യുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കയ്യില്‍ ഒരു ലാത്തിയുമായി ട്രാഫിക് നിയന്ത്രിക്കുകയും ജനങ്ങള്‍ പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട് അവര്‍. ഉദ്യോഗസ്ഥരെല്ലാം കര്‍ശനമായി കോവിഡ് പ്രോടോക്കോള്‍ പാലിക്കാന്‍ മുന്നിട്ടിറങ്ങിയതിന്റെ ഉദാഹരണം കൂടിയാണ് ഈ വീഡിയോ. കഴിഞ്ഞ ദിവസം രാജ്യത്ത് 2.73 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന കണക്കാണിത്.
Leave a Comment