CinemaMollywoodLatest NewsNewsEntertainment

പെപ്പെയും ടിനു പാപ്പച്ചനും പ്രതീക്ഷ തെറ്റിക്കില്ലെന്ന് ആരാധകർ; ‘അജഗജാന്തരം’ത്തിനായി കാത്തിരിപ്പ്

ആന്റണി വർഗീസ് പെപ്പെയും ടിനു പാപ്പച്ചനും വീണ്ടുമൊന്നിക്കുന്ന പുതിയ ചിത്രം ‘അജഗജാന്തരം’ മെയ് 28 മുതൽ പ്രദർശനത്തിനെത്തും. ചിത്രത്തിൽ അർജുൻ അശോകനും പ്രധാന കഥാപാത്രമായി ചിത്രത്തിലെത്തുന്നു. ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രാജേഷ് ശർമ്മ, സബ് മോൻ, ടിറ്റോ വിൽ‌സൺ, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വർഗീസ്, കിച്ചു ടെല്ലസ്, ലുക്മാൻ, ശ്രീരഞ്ജിനി തുടങ്ങിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അതേസമയം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് അജഗജാന്തരം. പെപ്പെയും ടിനു പാപ്പച്ചനും ഒന്നിച്ച ആദ്യ ചിത്രം സ്വാത്രന്ത്ര്യം അർദ്ധരാത്രിയിൽ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. അതുകൊണ്ട് തന്നെ അജഗജാന്തരത്തിനായി കാത്തിരിപ്പാണ് സിനിമ പ്രേമികൾ.

ഉത്സവപ്പറമ്പിലേക്ക് ഒരു ആനയും പാപ്പാനും എത്തുന്നതും തുടർന്നവിടെ 24 മണിക്കൂറിനുള്ളിൽ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങൾ നർമ്മത്തിന്റെ മേമ്പൊടിയോടെ ചിത്രത്തിൽ അവതരിപ്പിക്കുന്നു. ആക്ഷൻ രംഗങ്ങൾക്ക് വളരെ പ്രാധാന്യം ഉള്ളതുകൊണ്ടുതന്നെ പെപ്പെയുടെ ആദ്യ ബിഗ് ബജറ്റ് ചിത്രമാണിത്. സിൽവർ ബേ പ്രൊഡക്ഷസിന്റെ ബാനറിൽ ഇമ്മാനുവൽ ജോസഫും അജിത് തലാപ്പിളിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസും, വിനീത് വിശ്വവുമാണ്.

shortlink

Post Your Comments


Back to top button