തൃശൂർ: പൂരനടത്തിപ്പിൽ 15 ആനകളെ എഴുന്നള്ളിപ്പിക്കുമെന്ന നിലപാടിൽ ഉറച്ച് പാറമേക്കാവ് ദേവസ്വം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പൂരം നടത്തുകയെന്നാണ് ദേവസ്വം ആഘോഷ സമിതിയുടെ തീരുമാനം. കുടമാറ്റത്തിൽ ഉചിതമായ തീരുമാനം പിന്നീട് സ്വീകരിക്കും. അഞ്ചോ എട്ടോ കുടകൾ മാറാൻ കഴിയുമെന്നാണ് കരുതുന്നത്.
വെടിക്കെട്ട് സാധാരണ പോലെ നടത്തുമെന്നും ഇലഞ്ഞിത്തറ മേളത്തിൽ കലാകാരന്മാർക്ക് മാത്രമായിരിക്കും പ്രവേശനമെന്നും ദേവസ്വം വ്യക്തമാക്കി. ചമയ പ്രദർശനം, സാമ്പിൾ വെടിക്കെട്ട് എന്നിവ ഉണ്ടാകില്ല. ആൾക്കൂട്ടം ഉണ്ടാകുന്ന സാഹചര്യം ഉണ്ടാക്കില്ലെന്നും ആഘോഷ സമിതി അറിയിച്ചു.
Read Also: രാജ്യത്ത് വീണ്ടും ലോക്ക് ഡൗൺ ഉണ്ടാകുമോ; നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി
അതേസമയം തൃശൂർ പൂരത്തിന് കർശന നിയന്ത്രണങ്ങളായിരിക്കും ഏർപ്പെടുത്തുക. സുരക്ഷയ്ക്കായി 2,000 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. തൃശൂർ റൗണ്ടിലേക്കുള്ള എല്ലാ റോഡുകളും അടക്കും. പാസ് ഉള്ളവരെ മാത്രമെ കടത്തിവിടുകയുള്ളുവെന്നാണ് തീരുമാനം. സ്വരാജ് റൗണ്ട് പൂർണ്ണമായും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും. വെടിക്കെട്ട് നടത്താനും ആനകളെ നിരീക്ഷിക്കാനും പ്രത്യേക സംഘത്തെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
സാമ്പിൾ വെടിക്കെട്ട് ഓരോ അമിട്ട് മാത്രം പൊട്ടിച്ച് അവസാനിപ്പിക്കുമെന്നും കോവിഡ് വൈറസ് വ്യാപനം പരിഗണിച്ച് 23 ന് തിരുവമ്പാടി ദേവസ്വം ഒരാനപ്പുറത്ത് അവരുടെ ചടങ്ങുകൾ പൂർത്തിയാക്കുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments