
കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി സർക്കാർ നിർദ്ദേശപ്രകാരം രാത്രികാല കര്‍ഫ്യു സംസ്ഥാനത്ത് തുടങ്ങി. ഇതിന് മുന്നോടിയായി പരിശോധന കര്‍ശനമാക്കി പൊലിസ് സജീവമായി രംഗത്തുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കഠിനമായ നടപടികൾ കൈക്കൊള്ളാനാണ് പൊലിസിന് കിട്ടിയ നിർദ്ദേശം.
കര്‍ഫ്യു സമയത്ത് വ്യക്തമായ കാരണങ്ങളില്ലാതെ പുറത്തിറങ്ങരുതെന്നാണ് പൊലിസിന്റെ ശാസന. അത്യാവശ്യം അല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു റംസാന്‍ നോമ്പുള്ളവർക്ക് ഇളവുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി നാളെ രാവിലെ 11 മണിക്ക് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. യോഗത്തിൽ അടിയന്തര തീരുമാനങ്ങളുണ്ടാകുമെന്നാണ് സൂചന. സംസ്ഥാന വ്യാപകമായി ലോക്ക്ഡൗൺ ഉണ്ടാവില്ലെങ്കിലും പ്രാദേശികമായി ലോക്ക്ഡൗണോ കര്‍ശന നിയന്ത്രണങ്ങളോ ഉണ്ടായേക്കും.
Post Your Comments