ജോസെ മൗറീനോയെ പരിശീലക സ്ഥാനത്തുനിന്ന് നീക്കാനുള്ള ടോട്ടൻഹാമിന്റെ തീരുമാനത്തെ വിമർശിച്ച് മുൻ ഇംഗ്ലണ്ട് നായകൻ വെയ്ൻ റൂണി. ലീഗ് കപ്പ് ഫൈനൽ മുന്നിലിരിക്കെ മൗറീനോയെ പുറത്താക്കിയത് അബദ്ധമായി പോയെന്ന് റൂണി സൂചിപ്പിച്ചു. കിരീടം നേരിടേണ്ട നിർണായക പോരാട്ടങ്ങളിൽ മൗറീനോയെക്കാൾ നന്നായി തിളങ്ങാൻ ആകുന്ന ഒരു പരിശീലകനും ഫുട്ബോൾ ലോകത്ത് ഇല്ലെന്ന് റൂണി കൂട്ടിച്ചേർത്തു.
മാഞ്ചസ്റ്റർ സിറ്റിയെപോലെ ഒരു മികച്ച ടീമിനെയാണ് ഫൈനലിൽ ടോട്ടൻഹാം നേരിടേണ്ടത്. മൗറീനോ ആയിരുന്നു ആ ഫൈനലിന് ഇറങ്ങാൻ ഏറ്റവും അനുയോജ്യനായ പരിശീലകൻ. ഫൈനൽ കഴിയുന്നത് വരെ അവർക്ക് കാത്തിരിക്കാമെന്നും റൂണി പറഞ്ഞു. മൗറീനോയ്ക്കും ടോട്ടൻഹാമിനും അത്ര മികച്ച സീസൺ അല്ലായിരുന്നുവെന്നും താരം വ്യക്തമാക്കി.
Post Your Comments