കോഴിക്കോട്; കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. കല്യാണ ചടങ്ങുകളിൽ ഇനി മുതൽ അഞ്ചു പേർക്ക് മാത്രമായിരിക്കും പങ്കെടുക്കാൻ അനുമതി. ആരാധനാലയങ്ങളിലും അഞ്ചു പേർക്ക് മാത്രമായിരിക്കും പ്രവേശനാനുമതി ഉണ്ടായിരിക്കുക.
Read Also: കൊച്ചിയിൽ വൻ സ്വർണവേട്ട; കണ്ടെയ്നറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 15 കിലോയോളം സ്വർണം പിടികൂടി
ഹോട്ടലുകളിൽ വൈകിട്ട് ഏഴു മണി വരെ ഭക്ഷണം വിളമ്പാം. പാർസൽ സർവ്വീസുകൾ 9 മണിക്ക് അവസാനിപ്പിക്കണം. പലചരക്ക് കടകൾ, പച്ചക്കറി കടകൾ, മെഡിക്കൽ ഷോപ്പുകൾ, പെട്രോൾ പമ്പുകൾ എന്നിങ്ങനെയുള്ള അവശ്യ സർവ്വീസുകൾ ഒഴികെ എല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ ഏഴു മണി മുതൽ 9 മണി വരെ മാത്രമെ പ്രവർത്തിക്കാവൂ.
Read Also: തൃശൂർ രാമവർമപുരം പോലീസ് പരിശീലന കേന്ദ്രത്തിൽ 52 പേർക്ക് കോവിഡ്; നിരീക്ഷണ പട്ടികയിൽ നൂറിലേറെ പേർ
കോഴിക്കോട് ജില്ലകളിലെ 12 പഞ്ചായത്തുകളിൽ അതിതീവ്ര കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചത്. ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.
Post Your Comments