COVID 19Latest NewsIndiaNews

കോവിഡ് വ്യാപനം : മസ്​ജിദ്​ കോവിഡ്​ ആശുപത്രിയാക്കി മാറ്റി പള്ളി അധികൃതര്‍

വഡോദര ​: കോവിഡ്​ ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുന്ന ഗുജറാത്തില്‍ മസ്​ജിദ്​ കോവിഡ്​ ആശുപത്രിയാക്കി മാറ്റി പള്ളി അധികൃതര്‍ . വഡോദരയിലെ ജഹാംഗീര്‍പുരയിലെ പള്ളിയാണ്​ 50 ​കിടക്കകളുള്ള കോവിഡ്​ ​ആശുപത്രിയാക്കി മാറ്റിയത്​​.

”നാട്ടില്‍ കോവിഡ്​ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്​. ​ഓക്​സിജന്‍റെയും കിടക്കകളുടെയും ക്ഷാമം രോഗികളെ വലക്കുകയാണ്​. ഈ പശ്ചാത്തലത്തില്‍ പള്ളി രോഗികളുടെ ചികിത്സക്കായി വിട്ടുകൊടുക്കുകയാണ്​. റമദാന്‍ മാസത്തില്‍ ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യകരമായ പ്രവര്‍ത്തിയാണിതെന്ന്​ ഞങ്ങള്‍ വിശ്വസിക്കുന്നുവെന്ന്​ പള്ളി കമ്മിറ്റി അധികാരികള്‍ പറഞ്ഞു.”

 

shortlink

Related Articles

Post Your Comments

Related Articles


Back to top button