കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ അയവില്ലാതെ കോവിഡ് വ്യാപനം. ജില്ലയിൽ ഇന്ന് 2341 കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സമ്പർക്കം വഴി 2280 പേർക്കാണ് രോഗം ബാധിച്ചത്.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 10 പേർക്ക് കോവിഡ് പോസിറ്റീവായി. 47 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ 760 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 715 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.
19.66 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 14,676 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. മറ്റു ജില്ലക്കാരായ 220 പേരും കോഴിക്കോട് ചികിത്സയിലുണ്ട്. വീടുകളിൽ ചികിത്സയിലുള്ളത് 12,902 പേരാണ്. മറ്റു ജില്ലകളിൽ 56 കോഴിക്കോട് സ്വദേശികൾ ചികിത്സയിലുണ്ട്. പുതുതായി വന്ന 3,160 പേർ ഉൾപ്പെടെ ജില്ലയിൽ 34,815 പേർ നിരീക്ഷണത്തിലുണ്ട്.
Post Your Comments