കരിപ്പൂര്‍ : കോഴിക്കോട് വിമാനത്താവളത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പിടികൂടിയത് 56.96 കോടി രൂപയുടെ സ്വര്‍ണം. കോവിഡ് പശ്ചാത്തലത്തില്‍ വിമാന സര്‍വിസുകള്‍ പകുതിയായതോടെ കേസുകളുടെ എണ്ണവും സ്വര്‍ണവും കുറഞ്ഞിട്ടുണ്ട്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 254 കേസുകളിലായാണ് 56.96 കോടിയുടെ സ്വര്‍ണം എയര്‍ കസ്റ്റംസ് പിടികൂടിയത്. 2019-20ല്‍ 79.21 കോടിയുടെ സ്വര്‍ണം പിടിച്ചിരുന്നു.
Read Also : അഞ്ചലിലെ ദൃശ്യം മോഡൽ കൊലപാതക കഥയുടെ ചുരുളഴിഞ്ഞതിങ്ങനെ
കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് ഷെഡ്യൂള്‍ഡ് സര്‍വിസുകള്‍ കഴിഞ്ഞ സാമ്പത്തിക വര്ഷത്തിലുണ്ടായിരുന്നില്ല. പകരം വന്ദേ ഭാരത്, ചാര്‍ട്ടര്‍ഡ് സര്‍വിസുകള്‍, എയര്‍ ബബ്ള് കരാര്‍ സര്‍വിസുകളായിരുന്നു വിദേശത്തേക്കുണ്ടായിരുന്നത്. 130.07 കിലോഗ്രാം സ്വര്‍ണമാണ് ഈ കാലയളവില്‍ പിടികൂടാന്‍ സാധിച്ചത്. 65 കേസുകളില്‍നിന്നായി 28.16 ലക്ഷത്തിന്റെ പുകയില ഉല്പന്നങ്ങളും കണ്ടെടുത്തിട്ടുണ്ട്. അതേസമയം, 2019-20ല്‍ 465 കേസുകളില്‍ നിന്നായി 79.21 കോടിയുടെ സ്വര്‍ണമാണ് പിടികൂടിയിരുന്നത്. 232.45 കിലോഗ്രാം സ്വര്‍ണമാണ് ഈ കാലയവളില്‍ പിടിച്ചത്.
Post Your Comments