Latest NewsKeralaNews

അഞ്ചലിലെ ദൃശ്യം മോഡൽ കൊലപാതക കഥയുടെ ചുരുളഴിഞ്ഞതിങ്ങനെ

അഞ്ചല്‍: മൂന്ന് വര്‍ഷത്തോളം മൂടപ്പെട്ടുകിടന്ന കൊലപാതകത്തിന്​ കാരണമായതും ഒടുവില്‍ തുമ്ബുണ്ടായതും മദ്യലഹരിയില്‍. 2018ലെ തിരുവോണനാളില്‍ ഏരൂരിലെ കുടുംബവീട്ടില്‍ മാതാവ്​ പൊന്നമ്മയേയും ജ്യേഷ്ഠനെയും സന്ദര്‍ശിക്കാനെത്തിയതായിരുന്നു സജിന്‍ പീറ്ററും ഭാര്യ ആര്യയും. ഉച്ചയൂണിന് ശേഷം ജ്യേഷ്ഠാനുജന്മാര്‍ മദ്യപിച്ചു.

Read Also : മദ്യലഹരിയില്‍ ഓട്ടോ ഡ്രൈവറെ സുഹൃത്ത് നടുറോഡിലിട്ട് വെട്ടിക്കൊന്നു

അമിതമായി മദ്യപിച്ച അവിവാഹിതനായ ഷാജി പീറ്റര്‍ അനുജ​ന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയത് സജിന്‍ പീറ്റര്‍ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന്​ വാക്കേറ്റമുണ്ടായി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ഷാജി പീറ്റര്‍ കൊല്ലപ്പെടുന്നത്.

പൊന്നമ്മയുടെ വീട്ടിലെത്തിയ പത്തനംതിട്ട സ്വദേശിയും ബന്ധുവുമായ റോയിയുടെ വെളിപ്പെടുത്തലാണ് കൊലപാതകത്തിന് ഇപ്പോള്‍ തുമ്പായത്. ഏതാനും ദിവസം മുമ്പ് ഭാരതീപുരത്തെ വീട്ടിലെത്തിയ റോയിയും പൊന്നമ്മയും മദ്യപിക്കുകയുണ്ടായി. ഇരുവരുടെയും സംഭാഷണമധ്യേയാണ് പൊന്നമ്മ കൊലപാതകവിവരം റോയിയോട് പറയുന്നത്.

പിറ്റേന്നുമുതല്‍ ഈ വിവരം മനസ്സില്‍ കൊണ്ടുനടന്നെങ്കിലും മനസ്സമാധാനം കിട്ടാതെയാണ് റോയി വിവരം പത്തനംതിട്ട എസ്.പി ഓഫിസിലെത്തി അറിയിക്കുന്നത്. സഹോദരനേപ്പോലെ കരുതിയ ഷാജിയെ താന്‍ സ്വപ്നം കണ്ടുവെന്നും സ്വപ്നത്തില്‍ ഷാജി തന്നോട് കൊലപാതകവിവരം പറ​െഞ്ഞന്നുമാണ് റോയിയുടെ വെളിപ്പെടുത്തലുണ്ടായത്. പൊന്നമ്മയുടെയും സജിന്‍ പീറ്ററുടെയും അറസ്​റ്റ്​ രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button