കൊച്ചി: കൊച്ചിയിൽ വീണ്ടും സ്വർണവേട്ട. കൊച്ചി തുറമുഖത്ത് നിന്ന് പതിനഞ്ചു കിലോയോളം സ്വർണം ഡി.ആർ.ഐ പിടിച്ചെടുത്തു. കണ്ടെയ്‌നറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്.
Also Read: ക്ഷേത്രങ്ങളിൽ കർശന നിയന്ത്രണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്; മാർഗനിർദ്ദേശം പുറത്തിറക്കി
കണ്ടെയ്‌നറിലെ സി ബാഗേജിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഫ്രിഡ്ജിന്റെ കംപ്രസറിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. സംഭവത്തിൽ ബാഗ് ക്ലിയർ ചെയ്യാനെത്തിയ കണ്ണൂർ സ്വദേശിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം അറബിക്കടലിൽ നിന്ന് 300 കിലോ ലഹരി മരുന്നുമായി മത്സ്യ ബന്ധന ബോട്ട് പിടികൂടിയിരുന്നു.
കടലിൽ നിരീക്ഷണം നടത്തുന്നതിനിടെ ബോട്ട് നാവിക സേന ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. പിടിച്ചെടുത്ത ലഹരി വസ്തുക്കൾക്ക് രാജ്യാന്തര വിപണിയിൽ ഏകദേശം മൂവായിരം കോടി രൂപ വിലവരുമെന്നാണ് അധികൃതർ അറിയിച്ചത്. കൊച്ചി കേന്ദ്രീകരിച്ച് സ്വർണക്കടത്തും ലഹരിക്കടത്തും വർധിച്ചുവരികയാണെന്നാണ് അടുത്തിടെ ഉണ്ടായ ഇത്തരം സംഭവങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
Post Your Comments