കെയ്‌റോ: ക്രിസ്ത്യാനികള്‍ക്ക് താക്കീതുമായി ഐഎസ് രംഗത്ത്. മൂന്നുപേരെ വധിക്കുന്നതിന്റെ വീഡിയോ പുറത്ത് വിട്ട് ഈജിപ്തിലെ ഭീകരസംഘടന. ഈജിപ്തിലെ സൈന്യത്തെ പിന്തുണയ്ക്കുന്നതിനു പകരമായി ക്രിസ്ത്യാനികള്‍ക്കുള്ള താക്കീതാണ് ഈ കൊലപാതകം എന്ന് സംഘം വ്യക്തമാക്കി. ഐഎസുമായി ബന്ധമുള്ള സംഘടനയാണിത്. കോപ്റ്റിക് ഓര്‍ത്തഡോക്സ് പള്ളിയിലെ അംഗമായ നബില്‍ ഹബാഷി സലാമ എന്ന 62 കാരനും രണ്ട് ഗോത്രവിഭാഗക്കാരുമാണ് വധിയ്ക്കപ്പെട്ടത്. വിഡിയോയില്‍ ഭീകരരുടെ മുഖം അവ്യക്തമാണ്.
Read Also: ‘ഇറാനെ തകർക്കാൻ അത്ര എളുപ്പമില്ല’; തുറന്നു സമ്മതിച്ച് ഇസ്രായേല്‍
എന്നാൽ എകെ 47 തോക്കുമായി നില്‍ക്കുന്ന ഭീകരര്‍ തങ്ങളുടെ ചൂണ്ടുവിരല്‍ ഉയര്‍ത്തി “ഈജിപ്ത് സൈന്യത്തെ പിന്തുണയ്ക്കുന്നതിനു നിങ്ങള്‍ കൊടുക്കുന്ന വിലയാണിത് ” എന്ന് പറയുന്നുണ്ട്. അതിനുശേഷം മുന്നില്‍ മുട്ടിലിരുത്തിയിരിയ്ക്കുന്ന സലാമയുടെ തലയിലേയ്ക്ക് നിറയൊഴിയ്ക്കുന്നു. ഇതേരീതിയില്‍ ഈജിപ്ത് സൈന്യത്തിന്റെ കൂടെ യുദ്ധത്തില്‍ പങ്കെടുത്ത രണ്ട് ഗോത്രവര്‍ഗ്ഗക്കാരെ കൊലപ്പെടുത്തുന്നതിന്റെ വിഡിയോയും ഇതോടൊപ്പം അവര്‍ പുറത്തുവിട്ടിട്ടുണ്ട്.
Post Your Comments