News

കോവിഡ് രണ്ടാം തരംഗം: പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ തൊഴിലാളികളോട് അഭ്യര്‍ത്ഥിച്ച് സിഐടിയു

കോവിഡ് വ്യാപനം ശക്തിയാര്‍ജിക്കുന്ന പശ്ചാത്തലത്തില്‍ സാമ്പത്തികമായും മറ്റും വെല്ലുവിളി നേരിടുന്ന സാധാരണക്കാരെ സഹായിക്കാന്‍ തൊഴിലാളികളും ട്രേഡ് യൂണിയനുകളും മുന്നിട്ടിറങ്ങണമെന്ന് ഇടത് തൊഴിലാളി സംഘടനയായ സിഐടിയു. ജനറല്‍ സെക്രട്ടറി എളമരം കരീം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ അഭ്യര്‍ഥനയുള്ളത്. രോഗബാധിതരെ ആശുപത്രികളില്‍ എത്തിക്കുന്നതിനും, പരിചരിക്കുന്നതിനും, സന്നദ്ധ പ്രവര്‍ത്തനം നടത്താന്‍ തൊഴിലാളികള്‍ മുന്നോട്ടുവരണമന്ന് സിഐടിയു ആവശ്യപ്പെട്ടു.

സിഐടിയു പുറത്തിറക്കിയ പ്രസ്താവന ഇങ്ങനെ :

കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ വലിയ ഭീഷണിയെയാണ് നേരിടുന്നത്. തൊഴിലും വരുമാനവും നഷ്ടപ്പെടുന്ന ഒരു വിഭാഗം ജനങ്ങൾ വലിയ പ്രതിസന്ധിയിലാണ്. പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. ഈ സാഹചര്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെടാൻ സംസ്ഥാനത്തെ തൊഴിലാളികളോടും തൊഴിലാളി സംഘടനകളോടും സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിക്കുന്നു.

Read Also  :  ആപ്പിള്‍ എയര്‍പോഡ് വിഴുങ്ങി; ദുരന്തമുഖത്തു നിന്നും ഗോള്‍ഡന്‍ റിട്രീവറിനെ രക്ഷിച്ച് ഉടമ

കോവിഡ് വ്യാപനം തടയാൻ സർക്കാർ മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കപ്പെടണം. തൊഴിൽ കേന്ദ്രങ്ങളിൽ കോവിഡ് വ്യാപനം ഉണ്ടാവാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. കോവിഡ് ബാധിച്ച് തൊഴിൽ ചെയ്യാൻ കഴിയാതെ വരുന്ന പാവപ്പെട്ട തൊഴിലാളികളെയും, മറ്റു ജനങ്ങളെയും സഹായിക്കാൻ ട്രേഡ് യൂണിയനുകൾ മുൻകൈ എടുക്കണം. രോഗബാധിതരെ ആശുപത്രികളിൽ എത്തിക്കുന്നതിനും, പരിചരിക്കുന്നതിനും, സന്നദ്ധ പ്രവർത്തനം നടത്താൻ തൊഴിലാളികൾ മുന്നോട്ടുവരണം. യുദ്ധകാലടിസ്ഥാനത്തിൽ ജീവകാരുണ്യ പ്രവർത്തനത്തിൽ ഏർപ്പെടാൻ എല്ലാ ട്രേഡ് യൂണിയനുകളോടും, തൊഴിലാളികളോടും അഭ്യർത്ഥിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button