Latest NewsKeralaNewsCrime

പണത്തട്ടിപ്പ്: ഒളിവിലായിരുന്ന ദമ്പതിമാർ 10 വർഷത്തിനുശേഷം പിടിയിൽ

മലപ്പുറം : അധ്യാപകരിൽ നിന്ന് ലക്ഷങ്ങൾ തട്ടി ഒളിവിൽ പോയ ദമ്പതിമാർ പത്ത് വർഷത്തിന് ശേഷം പിടിയിൽ. പോത്തുകൽ സ്വദേശികളായ കൊച്ചുപറമ്പിൽ ലീലാമ്മ സക്കറിയ(52), ചേലക്കൽ സക്കറിയ ലൂക്കോസ്(56) എന്നിവരാണ് പിടിയിലായത്. ഗാസിയാബാദിൽ നിന്നാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.

പിടികിട്ടാപുള്ളികളെ പിടികൂടാനായി രൂപീകരിച്ച കാളികാവ് പൊലീസ് സ്റ്റേഷനിലെ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. പുല്ലങ്കോട് ഗവ.ഹൈസ്‌കൂളിലെ അനധ്യാപികയായ ലീലാമ്മ, ക്രിസ്തീയ പുരോഹിതനായ സക്കറിയ ലൂക്കോസ് എന്നിവർ ചേർന്നാണ് സ്‌കൂളിലെ അധ്യാപകരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തത്.

Read Aslo  :  അച്ഛന് വേണ്ടി എന്തും ചെയ്യുന്ന പാവം മോളായിരുന്നു; എന്നിട്ടും കൊന്നുകളഞ്ഞില്ലേയെന്ന് സനുവിനോട് ബന്ധുക്കൾ

2011 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരുവരും ചേർന്ന് അധ്യാപകരുടെ സൊസൈറ്റി രൂപീകരിച്ച് അധ്യാപകരിൽ നിന്ന് പണ സമാഹരണം നടത്തി. പണത്തിന് പുറമെ അധ്യാപികമാരിൽ നിന്നും 50 പവനോളം സ്വർണാഭരണങ്ങളും ഇരുവരും കൈക്കലാക്കി. നിക്ഷേപ തുക തിരിച്ച് കൊടുക്കേണ്ട അവധിയെത്തിയപ്പോൾ ദമ്പതിമാർ കടന്നു കളയുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button