നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ യാത്രക്കാരനെ സിനിമ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി; ഒരാൾ പിടിയിൽ

പെരുമ്പാവൂർ മുടിക്കൽ സ്വദേശി ഇബ്രൂ എന്നു വിളിക്കുന്ന ഇബ്രാഹിംകുട്ടിയെയാണ് നെടുമ്പാശ്ശേരി പോലീസ് പിടികൂടിയത്

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരനെ സിനിമ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി. ഉച്ചയോടെ അന്താരാഷ്ട്ര ടെർമിനലിൽ ഷാർജയിൽ നിന്നെത്തിയ താജു തോമസ് എന്നയാളെയാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

Also Read: തൃശൂർ രാമവർമപുരം പോലീസ് പരിശീലന കേന്ദ്രത്തിൽ 52 പേർക്ക് കോവിഡ്; നിരീക്ഷണ പട്ടികയിൽ നൂറിലേറെ പേർ

താജു തോമസിനെ പ്രീപെയ്ഡ് ടാക്‌സിയിൽ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടു പോകുകയായിരുന്നു. സംഭവത്തിൽ പെരുമ്പാവൂർ മുടിക്കൽ സ്വദേശി ഇബ്രൂ എന്നു വിളിക്കുന്ന ഇബ്രാഹിംകുട്ടിയെയാണ് നെടുമ്പാശ്ശേരി പോലീസ് പിടികൂടിയത്. ഇയാൾ വിവിധ പോലീസ് സ്‌റ്റേഷനുകളിലെ നിരവധി കേസുകളിൽ പ്രതിയാണ്.

താജു തോമസ് വിമാനത്താവളത്തിനു പുറത്തിറങ്ങിയപ്പോൾ കാത്തുനിന്ന രണ്ട് പേർ ബലമായി ഇയാൾ വിളിച്ച പ്രീപെയ്ഡ് ടാക്‌സിയിൽ കയറുകയും പിന്നീട് വിമാനത്താവളത്തിനു പുറത്ത് പെട്രോൾ പമ്പിനു സമീപം അഞ്ചോളം കാറുകളിലായി എത്തിയവർ ടാക്‌സി വളഞ്ഞ് ഇയാളെ തട്ടിക്കൊണ്ട് പോകുകയുമായിരുന്നു. തുടർന്ന് പോലിസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ പെരുമ്പാവൂരുള്ള ഒരു ലോഡ്ജിൽ നിന്നുമാണ് കണ്ടെത്തിയത്.

Share
Leave a Comment