Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം നടത്തിയത് ജീവകാരുണ്യ പ്രവര്‍ത്തകനായ ‘റോബിന്‍ഹുഡ്’

കഴിഞ്ഞ മാസം പഞ്ചാബിലെ ജലന്ധറിലെ ഒരു വീട്ടില്‍ നിന്നും ഇര്‍ഫാനും കൂട്ടാളികളും 26 ലക്ഷം രൂപയും സ്വര്‍ണ്ണവും വജ്രാഭരണങ്ങളും മോഷ്ടിച്ചിരുന്നു.

ന്യൂഡല്‍ഹി: ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം നടത്തിയത് ജീവകാരുണ്യ പ്രവര്‍ത്തകനായ ‘റോബിന്‍ഹുഡ്’.എന്നറിയപ്പെടുന്ന മുഹമ്മദ് ഇര്‍ഫാന്‍. ഏപ്രില്‍ 14നാണ് ഭീമ ജൂവലറി ഉടമ ഡോ. ഗോവിന്ദന്റെ കവടിയാറിലെ വീട്ടില്‍ മോഷണം നടന്നത്. രണ്ടര ലക്ഷം രൂപയുടെ വജ്രാഭരണങ്ങളും 60,000 രൂപയുമാണ് മോഷണം പോയത്. മോഷ്ടാവിന്റെ ചിത്രം രണ്ടു ദിവസം മുമ്പ് പോലീസ് പുറത്തുവിട്ടിരുന്നു. ഇതില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. രാജ്യ തലസ്ഥാനത്തും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും നിരവധി മോഷണക്കേസുകളില്‍ പങ്കാളിയായ 30കാരനായ ഇര്‍ഫാന്‍ പല പ്രാവശ്യം പൊലീസിന്റെ പിടിയിലായിട്ടുണ്ട്.

Read Also: 13കാരിയുടെ 26 ആഴ്ച്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി; പിന്നിൽ 14കാരനായ സഹോദരൻ; വേറിട്ട ഉത്തരവുമായി ഹൈക്കോടതി

എന്നാൽ മോഷ്ടിച്ച പണം വിലകൂടിയ കാറുകള്‍ വാങ്ങുന്നതിനും ബിഹാറിലെ സ്വന്തം പട്ടണമായ സീതാമരിയില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഉപയോഗിക്കാറുള്ളത്. ആരോഗ്യ, ഭക്ഷ്യ വസ്തു വിതരണ ക്യാംപുകള്‍ സ്ഥിരമായി സംഘടിപ്പിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ ഇര്‍ഫാന്‍ ആര്യന്‍ ഖന്ന എന്ന പേരാണ് ഫേസ്ബുക്കില്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ ഇയാളെ പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ വെച്ച്‌ അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നും ജാഗ്വാര്‍ ഉള്‍പ്പടെ മൂന്നു ആഢംബര കാറുകളും കണ്ടെടുത്തിരുന്നു. കഴിഞ്ഞ മാസം പഞ്ചാബിലെ ജലന്ധറിലെ ഒരു വീട്ടില്‍ നിന്നും ഇര്‍ഫാനും കൂട്ടാളികളും 26 ലക്ഷം രൂപയും സ്വര്‍ണ്ണവും വജ്രാഭരണങ്ങളും മോഷ്ടിച്ചിരുന്നു.

shortlink

Post Your Comments


Back to top button