സിനിമാ താരങ്ങൾക്ക് നേരെയുള്ള ബോഡി ഷെയ്മിങ് പലപ്പോഴും അതിരു കടക്കാറുണ്ട്. പലപ്പോഴും താരങ്ങൾ ഇതിനെതിരെ പ്രതികരിക്കാറുമുണ്ട്. ഇപ്പോഴിതാ അമിത ശരീരഭാരത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിലൂടെ ബോഡി ഷെയ്മിങ് നടത്തിയവർക്കെതിരെ കടുത്ത ഭാഷയിൽ മറുപടി നൽകിയിരിക്കുകയാണ് ‘കക്ഷി അമ്മിണി പിള്ള’ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് എത്തിയ നടി ഷിബില ഫറ.
സോഷ്യല്‍ മീഡിയയിലെ ട്രോളുകളും അക്രമണങ്ങള്‍ തന്നെ ബാധിക്കുന്നില്ല എന്ന് ഷിബില ഫറ പറയുന്നു. ‘കക്ഷി അമ്മിണി പിള്ള’ എന്ന ചിത്രത്തിലെ കഥാപാത്രത്തിന് ഷിബില യോഗ്യ ആവാന്‍ തന്നെ കാരണം തടി ആയിരുന്നു. തന്റെ ശരീരം എങ്ങിനെ ആയിരിക്കണം എന്ന് തീരുമാനിക്കുന്നത് സോഷ്യല്‍ മീഡിയ അല്ല എന്നാണ് ഷിബില പറയുന്നത്.
‘ബോഡി ഷെയിമിങുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകള്‍ക്ക് ഞാന്‍ മറുപടി കൊടുക്കാറില്ല. ഒരിടയ്ക്ക് ഞാന്‍ ഇതിനെതിരെ ഒരുപാട് പോരാടിയിരുന്നു. എന്നാല്‍ പിന്നീട്, ‘നിങ്ങള്‍ നിങ്ങളുടെ ശരീരത്തിന് ഇണങ്ങുന്ന ഏത് വേഷവും ധരിക്കൂ’ എന്ന സന്ദേശം പ്രചരിപ്പിക്കാന്‍ ഞാന്‍ ബോധപൂര്‍വ്വം ശ്രമിച്ചു. അതേ സമയം കഥാപാത്രം ആവശ്യപ്പെടുകയാണെങ്കില്‍ തടി കുറയ്ക്കാന്‍ ഞാന്‍ തയ്യാറാണ്. അല്ലാതെ സോഷ്യല്‍ മീഡിയയ്ക്ക് വേണ്ടി കുറയ്ക്കില്ല- ഷിബില ഫറ വ്യക്തമാക്കി’.
Post Your Comments