Latest NewsIndiaNewsCrime

ഭർത്താവിനെ കൊന്ന് വീട്ട് മുറ്റത്ത് കുഴിച്ചിട്ടു; കാമുകന്മാരുമൊത്ത് സുഖവാസം, മൂന്ന് വർഷത്തിന് ശേഷം ഭാര്യ പിടിയിൽ

കാമുകന്മാരുടെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യ

തെങ്കാശി: കാമുകന്മാരുടെ സഹായത്തോടെ ഭർത്താവിനെ കൊന്ന് വീട്ടുമുറ്റത്തെ മരത്തിനു മുന്നിൽ കുഴിച്ചിട്ട ഭാര്യ പിടിയിൽ. തെങ്കാശി കുത്തുകല്‍ സ്വദേശിയായ അഭിരാമിയെ ആണ് പൊലീസ് പിടികൂടിയത്. അരുണാചലപുരം ഗ്രാമത്തിലെ 23കാരനായ കാളിരാജ് ആണ് കൊല്ലപ്പെട്ടത്. കൊല നടത്തി മൂന്ന് വര്‍ഷത്തിന് ശേഷമാണ് അഭിരാമിയെ പിടികൂടിയത്.

നാല് വര്‍ഷം മുമ്പാണ് അഭിരാമിയും കാളിരാജും വിവാഹം ചെയ്തത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹം കഴിഞ്ഞ് മൂന്ന് വർഷമായപ്പോൾ കാളിരാജിനെ കാണാതായി. കാളിരാജ് നാടുവിട്ടുപോയി എന്നായിരുന്നു അഭിരാമി ആളുകളോട് പറഞ്ഞത്. എന്നാല്‍ തന്റെ മകനെ കാണാനില്ലെന്ന് കാണിച്ച് കാളിരാജിന്റെ അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഭിരാമിയെ പൊലീസ് സംശയിച്ചത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു.

Also Read:യുവാവിന്റെ തലയോട്ടി മൂന്ന്-നാല് സെന്റീമീറ്റര്‍ തുരന്ന് മരക്കഷണം പുറത്തെടുത്തു

കാമുകന്മാരായ മുരുകേശൻ്റെയും മണികണ്ഠൻ്റെയും സഹോയത്തോട് കൂടിയാണ് അഭിരാമി ഭർത്താവിനെ കൊലപ്പെടുത്തിയത്. ഭാര്യയുടെ അവിഹിതബന്ധത്തെ ചോദ്യം ചെയ്തതോടെയാണ് കാളിരാജിനെ കൊലപ്പെടുത്താൻ അഭിരാമി പദ്ധതിയിട്ടത്. കാമുകന്മാർക്കൊപ്പം ചേർന്ന് ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു അഭിരാമി.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കാമുകന്മാർക്കൊപ്പം അഭിരാമി താമസം തുടങ്ങിയിരുന്നു. ഇതില്‍ സംശയം തോന്നിയ പൊലീസ് അഭിരാമിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. കുറ്റസമ്മതത്തിനു പിന്നാലെ നടത്തിയ പരിശോധനയില്‍ കാളിരാജിന്റെ അസ്ഥികള്‍ ലഭിക്കുകയും ഡി.എന്‍.എ പരിശോധനയില്‍ അസ്ഥികള്‍ കാളിരാജിന്റെത് തന്നെയാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. സംഭവത്തില്‍ അഭിരാമിക്കൊപ്പം കൊലപാതകത്തിന് കൂട്ട് നിന്ന കാമുകന്മാരെ പൊലീസ് പിടികൂടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button