NattuvarthaLatest NewsKeralaNews

കേരളത്തിൽ നാളെ മുതൽ രാത്രികാല കർഫ്യൂ, വർക്ക് ഫ്രം ഹോം നടപ്പാക്കും; കൂടുതൽ നിയന്ത്രണവുമായി സർക്കാർ

കോവിഡ് നിയന്ത്രണാതീതമാകുന്നതിനെ തുടർന്ന് സംസ്ഥാനത്ത് വർക്ക് ഫ്രം ഹോം നടപ്പാക്കാനും, നൈറ്റ് കർഫ്യൂ ഏർപ്പെടുത്തുന്നതിനും തീരുമാനം. നാളെ മുതൽ രണ്ടാഴ്ചത്തേക്കാണ് രാത്രികാല കർഫ്യൂ ഏർപ്പെടുത്തുന്നത്. നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ ചീഫ്​ സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ്​ തീരുമാനം.

പൊതുഗതാഗതത്തിന് നിയന്ത്രണമില്ല. വർക്ക് ഫ്രം ഹോം വീണ്ടും നടപ്പാക്കി. രാത്രി 9 മുതൽ രാവിലെ 5 വരെ നൈറ്റ്‌ കർഫ്യൂ പ്രഖാപിച്ചു. ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ വിമുഖത കാണിക്കുന്നതിനാൽ നിയന്ത്രണങ്ങൾ കർശനമാക്കണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം.

പൊതു ഇടങ്ങളിൽ തിരക്ക് കുറയ്ക്കാൻ കൂടുതല്‍ നിയന്ത്രണങ്ങൾ കൊണ്ടുവരും. മാളുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി, . തീയറ്ററുകളിൽ ഏഴ് മണി വരെ മാത്രമേ പ്രദർശനം അനുവദിക്കുകയുള്ളൂ. വ്യാപാര സ്ഥാപനങ്ങൾക്ക് രാത്രി 9 വരെയേ പ്രവർത്തനാനുമതിയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button