ലണ്ടന്‍: നിങ്ങളുടെ വാട്സാപ് നിറം ഇളം ചുവപ്പാക്കാമെന്നും പുതിയ സവിശേഷതകള്‍ ലഭിക്കുമെന്നും വാഗ്ദാനം ചെയ്യുന്ന സന്ദേശം ലഭിച്ചിട്ടുണ്ടോ? ഡൗണ്‍ലോഡ് ചെയ്യാനാവശ്യപ്പെട്ട് പ്രത്യേക ലിങ്കും ചേര്‍ത്തുള്ള സന്ദേശം കണ്ട് വീഴുംമുമ്ബ് ജാഗ്രതെ. ഇവ നിങ്ങളുടെ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തും. നിര്‍ണായകമായ ഫോണ്‍ വിവരങ്ങള്‍ കൊണ്ടുപോകുന്നതിനൊപ്പം വാട്സാപ് ഉപയോഗിക്കാനാവാതെ വരാമെന്നും വിദഗ്ധര്‍ പറയുന്നു. ‘വാട്സാപ് പിങ്ക്’ എന്ന പേരില്‍ വ്യാപകമായി സന്ദേശങ്ങള്‍ മൊബൈല്‍ ഫോണില്‍ എത്തി തുടങ്ങിയതോടെയാണ് പുതിയ വൈറസിനെ കുറിച്ച മുന്നറിയിപ്പ്.
ലഭിക്കുന്നവര്‍ പലരും സ്വന്തമായി ഡൗണ്‍ലോഡ് ചെയ്യുന്നതിന് പുറമെ മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്യുന്നുമുണ്ട്.
Also Read:അനുനയ നീക്കവുമായി സിപിഎം; ജി സുധാകരനെതിരായ പരാതിയിൽ ലോക്കൽ കമ്മിറ്റി യോഗം വിളിച്ചു
ഗൂഗ്ളിന്റെയും ആപ്ളിന്റെയും ഔദ്യോഗിക സ്റ്റോറുകളില്‍ ലഭ്യമായതൊഴികെ ഒരു മൊബൈല്‍ ആപും എ.പി.കെയും ഡൗണ്‍ലോഡ് ചെയ്യരുതെന്നും സൈബര്‍ രഹസ്യാന്വേഷണ സ്ഥാപനമായ വൊയേജര്‍ ഇന്‍ഫോസെക് ഡയറക്ടര്‍ ജിറ്റെന്‍ ജെയ്ന്‍ മുന്നറിയിപ്പ് നല്കുന്നു.
ഫോണ്‍ വിവരങ്ങള്‍, എസ്.എം.എസുകള്‍, കോണ്ടാക്റ്റുകള് എന്നിവ ഇത്തരം ആപുകള്‍ വഴി ചോരും. കീബോര്‍ഡ് ഉപയോഗിച്ചുള്ള വൈറസുകളെങ്കില്‍ നാം അടിക്കുന്നതെന്തും യഥാസമയം ഓണ്‍ലൈനായി പുറത്തെത്തും. ബാങ്കിങ് പാസ്വേഡുകള് വരെ പിടിച്ചെടുക്കാന്‍ സാധ്യതയുണ്ട്.
Post Your Comments