തിരുവനന്തപുരം: രണ്ടാം ഘട്ട കോവിഡ് വാക്‌സിൻ സ്വീകരിച്ച് വി.എസ് അച്യുതാനന്ദൻ. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിയാണ് അദ്ദേഹം വാക്‌സിൻ സ്വീകരിച്ചത്. മകൻ അരുൺ കുമാറും വി.എസിനൊപ്പം ഉണ്ടായിരുന്നു.
Also Read: ചീറിപ്പാഞ്ഞ് വരുന്ന ട്രെയിനിന് മുന്നിൽ നിന്ന് കുരുന്ന് ജീവൻ രക്ഷിച്ച് റെയിൽവേ ജീവനക്കാരൻ; വീഡിയോ
കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് ഈ ഘട്ടവും നമുക്ക് അതിജീവിക്കാമെന്ന് വാക്‌സിൻ സ്വീകരിച്ച ശേഷം വി.എസ് അച്യുതാനന്ദൻ പ്രതികരിച്ചു. രണ്ടാം ഡോസ് സ്വീകരിച്ച ശേഷം ഫെയ്‌സ്ബുക്കിലായിരുന്നു വി.എസിന്റെ പ്രതികരണം. മഹാമാരിയുടെ രണ്ടാം തരംഗം ശക്തി പ്രാപിക്കുകയാണ്. കരുതലും അച്ചടക്കവും അനിവാര്യമാണെന്നും വി.എസ് പറഞ്ഞു.
മാർച്ച് ആറിനാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്നും വി.എസ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചതോടെ വി.എസിന്റെ വാക്‌സിനേഷൻ പൂർത്തിയായി. കൊവിഷീൽഡ് വാക്‌സിനാണ് വി.എസിന് നൽകിയത്.
Post Your Comments