കൊച്ചി: കളമശേരി മുട്ടാര്‍ പുഴയില്‍ മുങ്ങിമരിച്ച പതിമൂന്നുകാരി വൈഗയുടെ ദുരൂഹ മരണത്തില്‍ പിതാവ് സനു മോഹനില്‍നിന്ന് പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. കടബാധ്യത പെരുകിയപ്പോള്‍ മകളുമൊത്ത് മരിക്കാന്‍ തീരുമാനിച്ചതെന്ന് സനു മോഹന്‍ പോലീസിന് മൊഴി നല്‍കി. തനിയെ മരിച്ചാല്‍ മകള്‍ അനാഥയാകുമെന്ന് കരുതി. ഒരുമിച്ച് മരിക്കാന്‍ പോവുകയാണെന്ന് മകളോട് പറഞ്ഞിരുന്നു. തനിയെ മരിച്ചാൽ മകൾ അനാഥമാകുമെന്ന് കരുതി. അതിനാൽ കൊച്ചിയിലെ ഫ്ലാറ്റിലെത്തി വൈഗയെ കെട്ടിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി എന്നാണ് ഇയാൾ പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ ശ്വാസം മുട്ടിച്ചപ്പോൾ വൈഗ ബോധരഹിതയായെന്നും മരിച്ചെന്നു കരുതി പുഴയിൽ തള്ളുകയായിരുന്നു എന്നുമാണ് ഇയാളുടെ മൊഴി. ഒളിവില്പ്പോയതല്ല മരിക്കാന്‍ പോയതാണെന്നും മൊഴി. പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും നടന്നില്ലെന്നും സനു പോലീസിനു മൊഴി നല്‍കിയതായാണു സൂചന. മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ ചോദ്യം ചെയ്യലിനു വിധേയനാക്കുമെന്നു പോലീസ് പറഞ്ഞു. അതേസമയം കങ്ങരപ്പടിയിലെ ഫ്‌ളാറ്റില്‍ രക്തക്കറ എങ്ങനെ വന്നു എന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ മൊഴിയില്‍ പൊലീസിന് വ്യക്തത വന്നിട്ടുണ്ട്.
സനു മോഹന്‍ മകളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കവേ മൂക്കില്‍ നിന്നാണ് രക്തം വന്നത്. മൂക്കില്‍ നിന്നും വീണ രക്തം ബെഡ്ഷീറ്റു കൊണ്ട് തുടച്ച ശേഷം അതേ ബെഡ്ഷീറ്റില്‍ പൊതിഞ്ഞു വൈഗയെ പുഴയില്‍ താഴ്‌ത്തിയെന്നാണ് പിതാവ് മൊഴി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ നിന്ന് പിടിയിലായ സനുമോഹനെ കൊച്ചിയിലെത്തിച്ചു ചോദ്യം ചെയ്യല്‍ തുടരുകയാണ് . ഇന്ന് പുലര്‍ച്ചെ 4.15 ഓടെയാണ് സനുമോഹനെ തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തിച്ചത്.
സനുമോഹന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തും. മകളോടൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയിട്ടത്. മകളെ പുഴയില്‍ തള്ളിയെങ്കിലും തനിക്ക് ആത്മഹത്യ ചെയ്യാനായില്ലെന്നാണ് സനു മോഹന്റെ മൊഴി.
അതേസയം ഈ മൊഴി പൂര്‍ണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. അതേസമയം ഒളിവിൽ പോകുകയായിരുന്നില്ല, പകരം താൻ മരിക്കാൻ തന്നെയാണ് പോയതെന്നും ഇയാൾ പറയുന്നു. മൂകാംബികയില്‍ നിന്നും മുങ്ങിയ സനു മോഹന്‍ ഗോവയിലേക്കാണ് പോയിരുന്നതെന്നാണ് കൊച്ചി പൊലീസ് പറയുന്നത്. കര്‍വാറില്‍ ബീച്ചില്‍ വച്ചാണ് ഇയാളെ പിടികൂടിയതെന്നും പൊലീസ് പറയുന്നു.
നേരത്തെ കര്‍ണാടക പൊലീസാണ് പ്രതിയെ പിടികൂടിയതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, കേരളാ പൊലീസ് തന്നെയാണ് പ്രതിയെ പൊക്കിയത് എന്നാണ് പൊലീസ് വ്യക്തമാക്കിയത്. ഭാര്യയെ ഭാര്യവീട്ടിൽ ആക്കിയ ശേഷം കുട്ടിയെ കൊണ്ടുവന്ന ഇയാൾ കുട്ടിയോട് നമുക്ക് മരിക്കാം എന്ന് പറയുകയും കുട്ടി അപ്പോൾ ‘അമ്മ എന്ത് ചെയ്യും എന്ന് ചോദിക്കുകയും ചെയ്തു. അമ്മയെ അമ്മയുടെ വീട്ടുകാർ നോക്കിക്കൊള്ളും എന്നാണ് ഇതിന് ഇയാൾ പറഞ്ഞ മറുപടി. ഇതോടെ വൈഗ കരയാൻ തുടങ്ങി. അപ്പോഴാണ് ഇയാൾ കുട്ടിയെ തന്റെ ശരീരത്തോട് ചേർത്ത് നിർത്തി കുട്ടിയുടെ ശ്വാസം നിലയ്ക്കുന്നത് വരെ അമർത്തി പിടിച്ചത്.
തുടർന്ന് ബോധരഹിതയായ കുട്ടിയെ ബെഡ്ഷീറ്റിൽ പൊതിഞ്ഞു എടുത്തുകൊണ്ടുപോയി കാറിൽ കയറ്റി പുഴയിൽ തള്ളുകയായിരുന്നു. എന്നാൽ ഇയാൾക്ക് മരിക്കാൻ തോന്നിയില്ലെന്നും മറ്റെവിടെങ്കിലും പോയി മരിക്കാമെന്നു കരുതി ഒളിവിൽ പോകുകയായിരുന്നു എന്നുമാണ് സനുമോഹന്റെ മൊഴി. സാനു പുലര്‍ച്ചെ തന്നെ കാറില്‍ വാളയാര്‍ ചെക്ക് പോസ്റ്റ് വഴി കോയമ്ബത്തൂരിലേക്ക് കടക്കുകയും ചെയ്തു. വൈഗയുടെ ശരീരത്തില്‍ മദ്യത്തിന്റെ സാന്നിദ്ധ്യമുണ്ടെന്ന രാസപരിശോധനാ ഫലം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മകളെ മദ്യം നല്‍കി മയക്കി പുഴയിലെറിയുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം.
2016 വരെ പൂനെയില്‍ ലെയ്‌ത്ത് ബിസിനസ് നടത്തിയ സാനു നിരവധി സാമ്ബത്തിക തട്ടിപ്പുകേസുകളില്‍ പ്രതിയാണ്. പൂനെയില്‍ നിന്ന് ആരുമറിയാതെയാണ് ഇവര്‍ കൊച്ചിയിലേക്കു മുങ്ങി, ഫ്ളാറ്റ് വാങ്ങി താമസമാക്കിയത്. കൊച്ചിയിലും പലരില്‍ നിന്നായി സാനു വലിയ തുകകള്‍ കടം വാങ്ങുകയും തട്ടിപ്പുകള്‍ നടത്തുകയും ചെയ്തു. കര്‍ണാടകം, തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധ്ര സംസ്ഥാനങ്ങളില്‍ അന്വേഷണം തുടരുന്നതിനിടെയാണ് സാനു പിടിയിലായത്.
Post Your Comments