KeralaLatest NewsIndia

രക്തത്തിൽ ഉള്ള മദ്യത്തിന്റെ അളവ് 80%, മിടുമിടുക്കിയായ നാലാം ക്ലാസുകാരിയുടെ മരണത്തിൽ ദുരൂഹത തുടരുന്നു

സ്വന്തം ആധാര്‍ കാര്‍ഡ് നല്‍കിയാണ് മുറിയെടുത്തത്.കൈയില്‍ ചെറിയ ബാഗ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

കൊച്ചി: തൃക്കാക്കര തേവയ്ക്കല്‍ വിദ്യോദയ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു വൈഗ. പഠനത്തിലും സംഗീതത്തിലും നൃത്തത്തിലും മിടുക്കി. മലയാളവും ഇംഗ്ലീഷും കൂടുതെ ഹിന്ദിയും മറാത്തിയും സംസാരിക്കും. ഷാമോന്‍ നവരംഗം സംവിധാനം ചെയ്ത അഞ്ചു ചെറുസിനിമകള്‍ ചേര്‍ന്ന ‘ചിത്രഹാറി’ലെ ‘ബില്ലി’ യില്‍ പ്രധാന വേഷങ്ങളില്‍ ഒന്ന് വൈഗ അഭിനയിച്ചു . ഡബ്ബിംഗ് ബാക്കി നില്‍ക്കെയാണ് മരണം. ആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള കാക്കനാട് റീജണല്‍ കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറിയില്‍ നടത്തിയ വൈഗയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലത്തില്‍ ശരീരത്തില്‍ മദ്യത്തിന്റെ അളവ് കണ്ടെത്തിയിരുന്നു.

നൂറ് മില്ലി ഗ്രാം രക്തത്തില്‍ 80 ശതമാനം ആയിരുന്നു ആല്‍ക്കഹോള്‍ അനുപാതം.കേവലം 11 വയസ് മാത്രമുളള വൈഗ ഒറ്റയടിക്ക് ഇത്രയും മദ്യം കഴിക്കുക എളുപ്പമല്ല. ജ്യൂസിലോ കോളയിലോ ചേര്‍ത്ത് കുടിപ്പിച്ചതാകാനേ വഴിയുള്ളൂ.30 ശതമാനത്തില്‍ ഏറെ മദ്യാംശം ഉള്ളപ്പോഴാണ് ഡ്രൈവര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുക്കുന്നത്. ലക്കുകെടുന്ന രീതിയില്‍ മദ്യപിച്ചവരില്‍ രക്തത്തില്‍ 150 ശതമാനം വരെ ആള്‍ക്കഹോള്‍ സാന്നിദ്ധ്യം ഉണ്ടാകും. ഫ്ളാറ്റില്‍ നിന്ന് വൈഗയെ ഷീറ്റു പുതപ്പിച്ച്‌ തോളില്‍ കിടത്തിയാണ് സാനു കാറിലേക്ക് കൊണ്ടുവന്നതെന്ന് സാക്ഷിമൊഴിയുണ്ട്.

വേണ്ടത്ര പണമില്ലാതെയായിരുന്നു സാനു മോഹന്റെ 27 ദിവസത്തെ ഒളിജീവിതം. വാടക ഒന്നിച്ചുതരാമെന്ന വ്യവസ്ഥയിലാണ് കൊല്ലൂര്‍ ബീന റെസിഡന്‍സിയില്‍ മുറിയെടുത്തത്. വല്ലപ്പോഴും ചായ കുടിക്കുന്നതൊഴിച്ചാല്‍ ഇവിടെനിന്ന് ഭക്ഷണം കഴിച്ചിരുന്നില്ല. മൂകാംബിക ക്ഷേത്രത്തിലെ അന്നദാനത്തെ ആശ്രയിച്ചായിരുന്നു ജീവിതം. കൂടുതല്‍ സമയവും മുറിയില്‍ ചിലവഴിച്ചു. മാസ്‌ക് മാറ്റിയിട്ടേയില്ല. സ്വന്തം ആധാര്‍ കാര്‍ഡ് നല്‍കിയാണ് മുറിയെടുത്തത്.കൈയില്‍ ചെറിയ ബാഗ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരേ ടീഷര്‍ട്ടും ജീന്‍സുമാണ് ആറു ദിവസവും ധരിച്ചത്.

15ന് വൈകിട്ട് ഹോട്ടല്‍ ജീവനക്കാര്‍ പണം ആവശ്യപ്പെട്ടതോടെ 16ന് രാവിലെ മംഗലാപുരം വിമാനത്താവളത്തില്‍ എത്താനായി കാര്‍ ഏര്‍പ്പാടാക്കാന്‍ ആവശ്യപ്പെട്ടു. ആറായിരത്തോളം രൂപയായ കുടിശിക കാര്‍ഡ് വഴി അടയ്ക്കുമെന്നും അറിയിച്ചു. രാവിലെ കാര്‍ എത്തിയപ്പോഴേക്കും സാനു മുങ്ങി. മാര്‍ച്ച്‌ 22 മുതല്‍ ഏപ്രില്‍ പത്തുവരെ എവിടെയാണ് കഴിഞ്ഞതെന്ന വിവരങ്ങള്‍ സാനു വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.സാനു മോഹന്റേതെന്ന് കരുതുന്ന വെള്ള ഫോക്സ് വാഗണ്‍ അമിയോ കാര്‍ കോയമ്പത്തൂരില്‍ ഇന്നലെ തമിഴ്നാട് പൊലീസ് കണ്ടെത്തിയതായി സൂചനയുണ്ട്.

read also: നമുക്ക് മരിക്കാം എന്ന് പറഞ്ഞപ്പോൾ വൈഗയുടെ അവസാനചോദ്യം ഇങ്ങനെ, ഫ്ളാറ്റിലെ രക്തക്കറ വൈഗയുടേത് തന്നെ

ഇന്ധനം തീര്‍ന്ന് ഉപേക്ഷിച്ച നിലയിലായിരുന്നു. ഇത് സാനുവിന്റേത് തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. രമ്യയുടെ പേരില്‍ വാങ്ങിയതാണ് 2018 മോഡല്‍ കാര്‍. സാനു വൈഗയുമായി ഫ്ളാറ്റില്‍ നിന്ന് കാറില്‍ ഇറങ്ങിയത് 21ന് രാത്രി 10നാണ്. പിറ്റേന്ന് പുലര്‍ച്ചെ 1.46ന് കാര്‍ വാളയാര്‍ ടോള്‍ പ്ലാസയിലെത്തി. എറണാകുളംപാലക്കാട് നേരിട്ടുള്ള റൂട്ട് ഒഴിവാക്കിയതിനാലാകും വാളയാര്‍ വരെ ഒരു കാമറയിലും കാര്‍ പതിഞ്ഞിട്ടില്ല. വൈഗയെ ഒഴിവാക്കാനെടുത്ത സമയം കൂടി കണക്കാക്കിയാല്‍ അസാധാരണ സ്പീഡില്‍ സഞ്ചരിച്ചാല്‍ മാത്രമേ ഈ സമയം കൊണ്ട് വാളയാര്‍ എത്താനാകൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button