നഷ്ടപരിഹാരത്തുക കൈമാറിയതിന്റെ രേഖകൾ ഹാജരാക്കിയാൽ മാത്രമേ കടൽക്കൊല കേസിൽ ഇറ്റാലിയൻ സൈനികർക്ക് എതിരായ ക്രിമിനൽ നടപടികൾ അവസാനിപ്പിക്കുകയുള്ളുവെന്ന് സുപ്രീംകോടതി.
പ്രതികൾക്ക് എതിരായ ക്രിമിനൽ കേസുകളിലെ നടപടികൾ അവസാനിപ്പിക്കണമെന്നും ഇറ്റലി സർക്കാർ ഉടൻ നഷ്ടപരിഹാരം കെട്ടിവെക്കുമെന്നും ഇക്കഴിഞ്ഞ ഒമ്പതിന് കേസ് പരിഗണിച്ചപ്പോൾ കേന്ദ്രസർക്കാർ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച വീണ്ടും കേസ് പരിഗണിച്ചപ്പോൾ നഷ്ടപരിഹാരത്തുക ഇറ്റലി ഇതുവരെയും കെട്ടിവെച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
നാവികർക്ക് എതിരായ നടപടികൾ അവസാനിപ്പിക്കുന്നതിനു മുമ്പ് ഇറ്റലി നഷ്ടപരിഹാരം കേന്ദ്രസർക്കാരിന് കൈമാറണമെന്നും സർക്കാർ അത് സുപ്രീംകോടതിയിൽ കെട്ടിവെക്കണമെന്നും തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
Post Your Comments