Latest NewsKeralaNews

കോമൺസെൻസ് വന്നപ്പോൾ ട്വന്റി 20യിൽ ചേർന്നെന്ന് ശ്രീനിവാസൻ; 65 വയസ് ആയപ്പോഴാണോ കോമൺസെൻസ് വന്നതെന്ന് സോഷ്യൽ മീഡിയ

ബുദ്ധിയില്ലാത്ത കാലത്ത് എസ്.എഫ്.ഐ ആയിരുന്നു; ട്വന്റി 20യിൽ നിന്നും ചാടുമെന്ന് ശ്രീനിവാസൻ

ബുദ്ധിയില്ലാത്ത കാലത്ത് താൻ എസ് എഫ് ഐക്കാരനായിരുന്നുവെന്ന് നടന്‍ ശ്രീനിവാസന്‍. കോമണ്‍സെന്‍സ് വന്നപ്പോഴാണ് താന്‍ ട്വന്റി 20 പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് വ്യക്തമാക്കുകയാണ് താരം. ട്വന്റി 20യുമായി സഹകരിച്ച് മുന്നോട്ട് പോകാമെന്നത് സ്വയമെടുത്ത തീരുമാനമായിരുന്നുവെന്ന് മലയാള മനോരമയോട് താരം പ്രതികരിച്ചു. തനിക്ക് സൗകര്യമുള്ളപ്പോൾ ഇവിടുന്നും പോകാമെന്ന് വ്യക്തമാക്കുകയാണ് ശ്രീനിവാസൻ.

Also Read:കട്ടപ്പുറത്ത് കിടക്കുന്ന കെ എസ് ആർ ടി സി ബസ്സുകൾക്ക് വേണ്ടി ചിലവാക്കുന്നത് 280 കോടി

‘നല്ല കാര്യം എവിടെ കണ്ടാലും അങ്ങോട്ടു പോകും. ഇപ്പോഴത്തേക്കാള്‍ മെച്ചപ്പെട്ട ഒരു കേരളം ഈ നാടും ജനങ്ങളും അര്‍ഹിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നു. ചെറിയ നന്‍മ എവിടെ കണ്ടാലും അങ്ങോട്ടു ചാടുന്ന മാനസികാവസ്ഥയിലാണ് താന്‍. അല്‍പം പോലും ബുദ്ധിയില്ലാത്ത കാലത്ത് എസ്എഫ്ഐയോട് ആഭിമുഖ്യം ഉളളയാളായിരുന്നു. സ്വല്‍പം ബുദ്ധി വന്നപ്പോള്‍ കെഎസ്‌യു ആയി. കുറച്ചു കൂടി ബുദ്ധി വന്നപ്പോള്‍ എബിവിപിക്കാരനായി. കോമണ്‍ സെന്‍സ് വന്നപ്പോള്‍ ട്വന്റി 20 ആയി. ഇവിടെ നിന്നും താന്‍ മാറും.’- ശ്രീനിവാസൻ പറയുന്നു.

അതേസമയം, ശ്രീനിവാസൻ്റെ പ്രസ്താവനയോട് പ്രതികരണവുമായി സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുകയാണ്. 65 വയസ് ആയപ്പോഴാണോ കോമൺസെൻസ് വന്നതെന്ന് ചോദിക്കുന്നവരും ഉണ്ട്. ബുദ്ധിയില്ലാത്ത കാലത്ത് എസ്.എഫ്.ഐക്കാരനായിരുന്നുവെന്ന വാചകം സൈബർ സഖാക്കളെ പ്രകോപിപ്പിച്ചിരിക്കുകയാണ്. ഇവരാണ് ശ്രീനിവാസനെതിരെ കമൻ്റുകൾ ഇടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button