Latest NewsNewsIndia

ആറു കോവിഡ് രോഗികൾ ഓക്‌സിജൻ ലഭിക്കാതെ മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് അധികൃതർ

ചെന്നൈ: ഓക്‌സിജൻ ലഭിക്കാതെ ആറു കോവിഡ് രോഗികൾ മരിച്ചു. തമിഴ്‌നാട്ടിലാണ് സംഭവം. വെല്ലൂർ സർക്കാർ ആശുപത്രിയിലാണ് ഓക്‌സിജൻ ലഭിക്കാതെ കോവിഡ് രോഗികൾ മരിച്ചത്. കോവിഡ് വാർഡിലുണ്ടായികുന്ന രണ്ടു പേരും തീവ്രപരിചരണ വിഭാഗത്തിലുണ്ടായിരുന്ന നാലു പേരുമാണ് മരണപ്പെട്ടത്.

Read Also: ബഹിരാകാശ പര്യവേഷണത്തിൽ നിർണായക നേട്ടം കരസ്ഥമാക്കി നാസ; ചൊവ്വയിൽ ഹെലികോപ്റ്റർ പറത്തി

വിതരണ ശൃംഗലയിലെ സാങ്കേതിക പിഴവ് കാരണമാണ് രോഗികൾക്ക് ഓക്‌സിജൻ ലഭിക്കാതിരുന്നതെന്നാണ് പുറത്തു വരുന്ന വിവരം. സംഭവത്തിൽ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജില്ലാ കളക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

Read Also: കോവിഡിനെതിരായ പോരാട്ടത്തിലെ ഏറ്റവും പ്രധാന ആയുധമാണ് വാക്‌സിനേഷൻ; ആരോഗ്യപ്രവർത്തകർക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button