CinemaLatest NewsBollywoodNewsEntertainmentKollywoodMovie Gossips

വാക്ക് പാലിച്ച് പ്രിയതാരം, നിർധന യുവതിക്ക് കാർ വാങ്ങി നൽകി സാമന്ത

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സമാന്ത. ഒരു അഭിനയത്രി എന്നതിലുപരി നല്ലൊരു സാമൂഹിക പ്രവര്‍ത്തക കൂടിയാണ് താരം. ഇപ്പോഴിതാ സമാന്ത ജീവിത പ്രയാസങ്ങൾ അനുഭവിക്കുന്ന കവിത എന്ന സ്ത്രീക്ക് പന്ത്രണ്ടര ലക്ഷത്തിന്റെ കാർ വാങ്ങി നൽകി മാതൃകയായിരിക്കുകയാണ് സമാന്ത.

കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് സമാന്ത നടത്തുന്ന ചാറ്റ് ഷോയുടെ ലൊക്കേഷനില്‍ എത്തിയ സ്ത്രീയായിരുന്നു കവിത. ഇവിടെ വെച്ചാണ് ഇവരെ സമാന്ത പരിചയപ്പെടുന്നത്. ഗാര്‍ഹിക പീഡനത്തിന് ഇരയായ കവിത ജീവിതം മുന്നോട്ട് കൊണ്ടു പോവുന്നത് ഓട്ടോ റിക്ഷ ഓടിച്ചാണ്. അച്ഛനും അമ്മയും മരിച്ചതിന് ശേഷം, ഏഴ് സഹോദരിമാര്‍ക്കും ആശ്രയം താൻ മാത്രമാണുള്ളത് എന്നും യുവതി അറിയിച്ചു.

ഇവരുടെ കഥ കേട്ട സമാന്ത, അവര്‍ക്ക് കാര്‍ സര്‍വ്വീസ് നടത്താന്‍ സാധിച്ചാല്‍ കുറച്ച് കൂടെ മെച്ചപ്പെട്ട സാമ്പത്തിക നേട്ടമുണ്ടാവും എന്ന് മനസ്സിലാക്കുകയും ഒരു കാര്‍ വാങ്ങി തരാം എന്ന് പറയുകയും ചെയ്തിരുന്നു. ആ വാക്കാണ് സമാന്ത ഇപ്പോൾ പാലിച്ചിരിക്കുന്നത്.

സിനിമകള്‍ ചെയ്യുന്നതില്‍ വളരെ അധികം സെലക്ടീവായ സമാന്തയുടെ അടുത്ത ചിത്രം ഗുണശേഖരന്‍ സംവിധാനം ചെയ്യുന്ന ശാകുന്തളമാണ്. അടുത്ത വര്‍ഷം മാത്രമേ സിനിമ റിലീസ് ചെയ്യുകയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button