ന്യൂഡല്‍ഹി: ഭരണകൂടത്തിനെതിരെ ഒളിപ്പോരാട്ടം നടത്തുന്നവരെ തുരത്താൻ ഇരുനൂറ് നൈജീരിയന്‍ സൈനികര്‍ക്ക് പരിശീലനം നല്‍കി ഇന്ത്യന്‍ സൈന്യം. ഗറില്ലായുദ്ധത്തിന്റെ സൂക്ഷ്മതയെക്കുറിച്ച് മൂന്ന് മാസത്തെ പരിശീലനമാണ് ഇന്ത്യന്‍ സൈനികര്‍ നല്‍കിയത്.നൈജീരിയന്‍ ആര്‍മി സ്‌കൂള്‍ ഒഫ് ഇന്‍ഫന്‍ട്രിയില്‍ (നാസി) ജനുവരി 22 നും ഏപ്രില്‍ 18 നും ഇടയിലാണ് പരിശീലനം നല്‍കിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
read also:പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ ഭക്തരുടെ പ്രവേശനത്തിന് വിലക്ക്; ക്ഷേത്രത്തിന് സമീപത്തെ കടകളും അടച്ചിടും
ഗറില്ലായുദ്ധത്തിന്റെ സൂക്ഷ്മതയെക്കുറിച്ച് വിശദീകരിക്കുകയും, പുറത്തുനിന്നുള്ള ശത്രുക്കളെ കൈകാര്യം ചെയ്യാനായിട്ടുള്ള പരിശീലനവും നല്‍കിയ ഇന്ത്യന്‍ സൈന്യത്തിന്റെ കഴിവിനെ നൈജീരിയ അഭിനന്ദിക്കുകയും ചെയ്തു.
Post Your Comments