Latest NewsNewsIndia

കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം അയഞ്ഞു; സമരക്കാർ തമ്പടിച്ചിരുന്ന ഗാസിപൂർ അതിർത്തി തുറന്നു

ഗാസിപൂരിൽ സ്ഥാപിച്ച സിമന്റ് ബാരിക്കേഡുകൾ പോലീസ് നീക്കം ചെയ്തതു

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം അയയുന്നു. സമരക്കാരുടെ എണ്ണം ദിനംപ്രതി കുറഞ്ഞു തുടങ്ങിയതോടെ ഗാസിപൂർ അതിർത്തി തുറന്നു. പ്രതിഷേധക്കാർ കൂട്ടത്തോടെ തമ്പടിച്ചിരുന്ന മേഖലയിൽ ഇപ്പോൾ സ്ഥിതിഗതികൾ ശാന്തമാണ്.

Also Read: കോവിഡ് രോഗികൾക്ക് കേരളം ഓക്‌സിജൻ നൽകി സഹായിച്ചു; കെ കെ ശൈലജയ്ക്ക് നന്ദി അറിയിച്ച് ഗോവ ആരോഗ്യ മന്ത്രി

പ്രതിഷേധം അയഞ്ഞതോടെ ഡൽഹി-ഉത്തർപ്രദേശ് അതിർത്തിയായ ഗാസിപൂരിൽ സ്ഥാപിച്ച സിമന്റ് ബാരിക്കേഡുകൾ പോലീസ് നീക്കം ചെയ്തതു. യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് നടപടിയെന്ന് ഡൽഹി പോലീസ് അറിയിച്ചു. ഗാസിപൂർ അതിർത്തിയിൽ പ്രതിഷേധക്കാർ കൂട്ടംകൂടിയതിനെ തുടർന്ന് ഡൽഹിയിലെയും യുപിയിലെയും ആളുകൾ വലിയ പ്രതിസന്ധിയാണ് നേരിട്ടത്.

പൊതുവേ തിരക്കേറിയ പ്രദേശമായതിനാലാണ് ഗാസിപൂർ അതിർത്തി സമരക്കാർ പ്രതിഷേധത്തിനായി തെരഞ്ഞെടുത്തത്. കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കാൻ റോഡ് ഉപരോധിച്ചും ഗതാഗതം തടസപ്പെടുത്തിയും ജനജീവിതം സ്തംഭിപ്പിക്കാനായിരുന്നു ശ്രമം. എന്നാൽ കാർഷിക നിയമങ്ങളുടെ ഉദ്ദേശ ശുദ്ധിയും ഗുണഫലങ്ങളും തിരിച്ചറിഞ്ഞതോടെ പ്രതിഷേധക്കാർ ഓരോരുത്തരായി പിന്മാറുകയായിരുന്നുവെന്നാണ് സൂചന. പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഗാസിപൂർ അതിർത്തിയിൽ പ്രതിഷേധിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button