Latest NewsCinemaMollywoodNewsEntertainment

കുട്ടികളോടുള്ള സ്നേഹവാത്സല്യത്തിന്റെ കഥയുമായി ‘ഏട്ടൻ’

കുട്ടികളോടുള്ള സ്നേഹവാത്സല്യത്തിന്റെ കഥയുമായി ‘ഏട്ടൻ’ വരുന്നു. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ബിസിനസ്സ് ഗ്രൂപ്പായ ഡെലിവറി ജെറ്റിന്റെ പുതിയ ചലച്ചിത്ര സംരംഭമായിട്ടാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. ട്രയൂൺ പ്രൊഡക്ഷൻസ് – ജെറ്റ് മീഡിയയുടെ ബാനറിൽ സുനിൽ അരവിന്ദ് നിർമ്മിച്ച് നവാഗതനായ പ്രദീപ് നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏട്ടന്റെ ചിത്രീകരണം ഇന്ന് മുതൽ ആതിരപ്പള്ളിയിൽ ആരംഭിച്ചു.

കുട്ടികളുടെ ചിത്രങ്ങളിലെ പതിവ് ശൈലികൾ വിട്ട് ഒരു കോമേഴ്ഷ്യൽ ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ടിൽ ഒരുക്കുന്ന ചിത്രം തികച്ചും ഒരു ഫാമിലി ചിത്രമാണെന്ന് നിർമ്മാതാവ് സുനിൽ അരവിന്ദ് പറഞ്ഞു. ചിത്രം തികച്ചും റിയൽ ലൈഫാണ്. മലയാളത്തിൽ ജനപ്രിയം കലാമൂല്യവുമുള്ള സിനിമകൾ ഉണ്ടാകണമെന്ന താൽപര്യത്തിൽ നിന്നാണ് ജെറ്റ് മീഡിയ ചലച്ചിത്ര നിർമ്മാണ മേഖലയിൽ ശ്രദ്ധയൂന്നുന്നതെന്നും സുനിൽ അരവിന്ദ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button