ന്യൂഡൽഹി : വായുവിലൂടെയുള്ള കൊറോണ വ്യാപനം ചെറുക്കാൻ പരിഹാര മാർഗ്ഗം നിർദ്ദേശിച്ച് പകർച്ചവ്യാധി വിദഗ്ധൻ ഡോ. ഫഹീം യൂനുസ്. എൻ 95 അല്ലെങ്കിൽ കെഎൻ 95 മാസ്‌കുകളുടെ ഉപയോഗത്തിലൂടെ വായുവിലൂടെ വൈറസ് പകരുന്നത് തടയാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ വായുവിലൂടെ പടരുമെന്ന ലാൻസന്റ് പഠന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Read Also : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും നിയന്ത്രണങ്ങളില്ലാതെ മദ്യശാലകള്‍
ആളുകൾ രണ്ട് എൻ95 അല്ലെങ്കിൽ കെഎൻ95 മാസ്‌കുകൾ വാങ്ങണമെന്ന് അദ്ദേഹം നിർദ്ദേശിക്കുന്നു. 24 മണിക്കൂറിൽ കൂടുതൽ ഒന്ന് ഉപയോഗിക്കരുത്. ഉപയോഗ ശേഷം മാസ്‌കുകൾ പ്രത്യേകം മാറ്റിവെയ്ക്കണം. പിറ്റേ ദിവസം വീണ്ടും ഉപയോഗിക്കാം. കേടുവന്നില്ലെങ്കിൽ ഒരാഴ്ച മുഴുവനായും മാസ്‌ക് ധരിക്കാമെന്നും യൂനുസ് പറയുന്നു.
വൈറസ് വായുവിലൂടെ പടരാം എന്നതിന് വായു മലിനീകരണം എന്ന അർത്ഥം ഇല്ലെന്നും യൂനുസ് വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ചയാണ് കൊറോണ വൈറസ് വായുവിലൂടെ പടരുമെന്നുള്ള ലാൻസെന്റ് റിപ്പോർട്ട് പുറത്തുവന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ ഗവേഷണങ്ങൾ പുരോഗമിക്കുകയാണ്.
Post Your Comments