ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടു ഘട്ടങ്ങളിലും വൈറസ് ബാധയുടെ 70 ശതമാനവും 40 വയസ്സിനു മുകളിലുള്ളവര്‍ക്കാണെന്നും പ്രായാധിക്യമുള്ളവരിലാണ് കൂടുതല്‍ ഗുരുതരമെന്നും കേന്ദ്രം.
അതേസമയം, ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളുടെ മരണനിരക്കില്‍ ഒന്നും രണ്ടും തരംഗങ്ങള്ക്കിടയില് വ്യത്യാസമില്ലെന്നും രണ്ടാം തരംഗത്തില്‍ ഓക്സിജന്റെ ആവശ്യകത കൂടുതലാണെങ്കില്‍ വെന്റിലേറ്ററിന്റെ ആവശ്യകത ആദ്യത്തെ അത്ര ഇല്ലെന്നും ഐ.സി.എം.ആര് ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. രണ്ടാം തരംഗത്തില്‍ ശ്വാസതടസ്സമാണ് കൂടുതല്‍.
Post Your Comments