ന്യൂഡെല്‍ഹി : കോവിഡ് വാക്സിൻ ഉത്പാദനം വര്‍ധിപ്പിക്കാനായി സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെക്കിനും കേന്ദ്രസര്‍ക്കാര്‍ വായ്പ ലഭ്യമാക്കും. ഇക്കാര്യത്തില്‍ തത്വത്തില്‍ അനുമതി നല്‍കിയെന്ന് കേന്ദ്ര ധനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
Read Also : കോവിഡ് വ്യാപനം രൂക്ഷം ; ലോക്ക് ഡൗൺ പ്രഖ്യാപിച്ച് കൂടുതൽ സംസ്ഥാനങ്ങൾ
ഐക്യരാഷ്ട്ര സഭയുടെ കോവാക്‌സ് പദ്ധതിക്കു കീഴില്‍ കോവിഷീല്‍ഡും നൊവാക്‌സിന്റെ വാക്‌സിനും ഉത്പാദിപ്പിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് 3,000 കോടി രൂപയാണ് നല്‍കുക. സമാനമായി, തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്‌സിന്‍ നിര്‍മിക്കുന്ന ഭാരത് ബയോടെക്കിന് 1,500 കോടിയും വായ്പ നല്‍കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.
ധനമന്ത്രാലയും അനുവദിക്കുന്ന പണം ആരോഗ്യമന്ത്രാലയം രണ്ടു മരുന്ന് കമ്പനികൾക്കും വിതരണം ചെയ്യും. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.
Post Your Comments