ന്യൂഡൽഹി: ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുന്ന ഇന്ത്യക്കാരിൽ രണ്ടിൽ ഒരാൾ സൈബർ ആക്രമണ ഭീഷണിയിലാണെന്ന് റിപ്പോർട്ട്. നോർട്ടൺ ലൈഫ് ലോക്കിന്റെ 2021 സൈബർ സുരക്ഷാ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്.
Read Also: കോവിഡ് പ്രതിരോധം ഊർജിതകമാക്കാൻ വാർഡ് തലത്തിൽ അധ്യാപകരും
കഴിഞ്ഞ ഒരു വർഷത്തിനിടെ 2.7 കോടിയിലധികം ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങൾ മോഷണം പോയെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് വൈറസ് വ്യാപനം സൈബർ കുറ്റവാളികൾക്ക് വലിയ അവസരമായെന്നും റിപ്പോർട്ടിൽ പറയുന്നു. സൈബർ ആക്രമണത്തിന് ഇരയായവരിൽ 52 ശതമാനം പേർ ഉടൻ തന്നെ സഹായത്തിനായി സുഹൃത്തുക്കളെ സമീപിച്ചു. എന്നാൽ 47 ശതമാനം പേർ വിവിധ കമ്പനികളിൽ നിന്നും സഹായം തേടി.
ഇന്ത്യൻ ഉപഭോക്താക്കളിൽ 90 ശതമാനം പേരും തങ്ങളുടെ ഡേറ്റ സംരക്ഷിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നവരാണ്. എന്നാൽ ഇത്തരം നടപടികൾ സ്വീകരിച്ചാലും 42 ശതമാനത്തോളം പേർക്ക് തങ്ങളുടെ ഡേറ്റ പൂർണ്ണമായും സുരക്ഷിതമാകുമെന്ന് ഉറപ്പില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതിനാൽ തന്നെ ഉപഭോക്താക്കൾ വിദഗ്‌ധോപദേശം തേടുകയും ഓൺലൈൻ സ്വകാര്യത സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Post Your Comments