ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡിന്റെ രണ്ടാം ഘട്ട വ്യാപനം കൂടുതല്‍ ബാധിക്കുന്നത് യുവാക്കളെ. ജെനസ്ട്രിംഗ് ഡയഗ്നോസ്റ്റിക് സെന്റര്‍ മേധാവി ഗൗരി അഗര്‍വാളിന്റേതാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ആദ്യഘട്ടത്തിലേതുമായി താരതമ്യം ചെയ്യുമ്പോൾ ഈ ഘട്ടത്തില്‍ പരിശോധനാ ഫലം പോസിറ്റീവ് ആകുന്ന യുവാക്കളുടെ എണ്ണം കൂടുതലാണെന്ന് അഗര്‍വാള്‍ പറയുന്നു.
ഒന്നാംഘട്ട വ്യാപനത്തില്‍ നിന്നും വ്യത്യസ്തമായ ഈ ഘട്ടത്തില്‍ യുവാക്കളുടെ കൊറോണ പരിശോധനാ ഫലമാണ് കൂടുതല്‍ പോസിറ്റീവ് ആകുന്നത്. പ്രകടമാകുന്ന ലക്ഷണങ്ങളിലും വ്യത്യാസമുണ്ട്. വായയില്‍ വരള്‍ച്ച, ദഹന പ്രശ്നങ്ങള്‍, തലകറക്കം, ശര്‍ദ്ദി, വയറിളക്കം, കണ്ണു ചുവക്കല്‍, തലവേദന എന്നീ ലക്ഷണങ്ങളാണ് രണ്ടാംഘട്ടത്തില്‍ പ്രകടമാകുന്നതെന്നും അഗര്‍വാള്‍ വ്യക്തമാക്കി.
നിലവില്‍ 18,01,316 പേരാണ് രാജ്യത്ത് കൊറോണയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്. 24 മണിക്കൂറിനിടെ 2,61,500 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 1,501 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.
Post Your Comments