മലപ്പുറം: മലപ്പുറം ജില്ലയില്‍ ഞായറാഴ്ച പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വർദ്ധനവ് ഉണ്ടായിരിക്കുന്നു. 1,677 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിക്കുകയുണ്ടായി.
മലപ്പുറം ജില്ലയില്‍ ഇതുവരെ രേഖപ്പെടുത്തിയ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 2020 ഒക്ടോബര്‍ 11 ന് 1,632 പേര്‍ രോഗബാധിതരായ ശേഷം ഇത്രയധികം പേര്‍ ഒരു ദിവസം മാത്രം വൈറസ്ബാധിതരാകുന്നത് ഇതാദ്യമാണ്.
Post Your Comments