ബംഗളൂരു: ഒരു മാവിൽ നിന്നും തന്നെ 20 ഇനം മാമ്പഴങ്ങൾ. കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിവലും സംഭവം സത്യം തന്നെയാണ്. കർണാടകയിലാണ് ഇത്തരമൊരു അപൂർവ്വ സംഭവം നടന്നിരിക്കുന്നത്. ഷിമോഗ സ്വദേശിയായ കെ ശ്രീനിവാസാണ് മാവ് ബഡ്ഡിംഗിൽ ഇത്തരമൊരു നേട്ടം സ്വന്തമാക്കിയത്.
Read Also: ആശുപത്രിയിൽ കിടക്ക നിഷേധിച്ചു; മഹാരാഷ്ട്രയിൽ കോവിഡ് ബാധിതയായ സ്ത്രീ ആത്മഹത്യ ചെയ്തു
പതിനാറ് വർഷത്തെ തന്റെ പ്രയത്‌ന ഫലമാണിതെന്നാണ് ശ്രീനിവാസ് പറയുന്നത്. കാർഷിക രംഗവുമായുള്ള ബന്ധമാണ് ശ്രീനിവാസിന് പരീക്ഷണങ്ങൾ നടത്താൻ കരുത്ത് നൽകിയത്.
കർണാടക ഹോർട്ടി കൾച്ചർ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന വ്യക്തിയാണ് ശ്രീനിവാസ്. ജോലിയിരിക്കെയാണ് ശ്രീനിവാസ് ആദ്യം പരീക്ഷണം ആരംഭിച്ചത്. ജോലിയിൽ നിന്ന് വിരമിക്കുന്നതിന് ഒരു വർഷം മുമ്പ് തുടങ്ങിയ പരീക്ഷണം 16 വർഷം പൂർത്തിയായപ്പോഴാണ് വിജയിച്ചത്. ഓരോ വർഷങ്ങൾ കടന്നു പോകുമ്പോഴും ആത്മവിശ്വാസം കൈവെടിയാതെ വീണ്ടും വീണ്ടും തന്റെ ലക്ഷ്യം നേടാനായി ശ്രീനിവാസ് പ്രയത്‌നിച്ചു കൊണ്ടേയിരുന്നു. ഇന്ന് 20 ഇനങ്ങളും ഒരു മാവിൽതന്നെ വളർത്തി ഫലമെടുക്കാൻ കഴിഞ്ഞതിൽ അദ്ദേഹം ഏറെ സന്തോഷവാനാണ്.
Post Your Comments