മംഗളൂരു: സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ മലയാളി യുവാവ് അറസ്റ്റിലായി. കാസര്‍കോട് സ്വദേശി പുലിക്കൂര്‍ അബൂബക്കര്‍ സിദ്ദിഖ് മുഹമ്മദ് ആണ് മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ അറസ്റ്റിലായത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍ കപില്‍ ഗദെയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
Read Also : സനുമോഹന് പൊലീസ് പിടിയിലായി, കേസില്‍ നിര്‍ണായക വഴിത്തിരിവ്
പശ രൂപത്തിലാക്കിയ സ്വര്‍ണം പായ്ക്ക് ചെയ്ത് സോക്സിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. ഇന്ന് പുലര്‍ച്ചെ ദുബായില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ എത്തിയ ഇയാളില്‍ നിന്ന് 504 ഗ്രാം (63 പവന്) സ്വര്‍ണമാണ് പിടികൂടിയത്.
24.44 ലക്ഷം രൂപ മൂല്യമുണ്ട് ഇയാളില്‍ നിന്ന് പിടിച്ചെടുത്ത സ്വര്‍ണത്തിന്. രാസവസ്തുക്കള്‍ ചേര്‍ത്തു പശ രൂപത്തിലാക്കിയ സ്വര്‍ണം പായ്ക്കു ചെയ്ത് സോക്സിന് അകത്ത് പ്രത്യേകം തയ്യാറാക്കിയ അറയില്‍ ഒളിപ്പിച്ചാണ് ഇയാള്‍ എത്തിയത്.
Post Your Comments