KeralaLatest NewsNews

എനിക്കവരെ വെറുപ്പാണ്; താന്‍ നേരിട്ട പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം തേടി കേസ് നടത്തില്ലെന്ന് ഫൗസിയ ഹസന്‍

മറ്റുള്ളവരോട് ഒരു ദേഷ്യവുമില്ല. 2019ല്‍ എന്റെ ബുക്കിന്റെ പ്രകാശനത്തിന് കേരളത്തില്‍ വന്നിരുന്നു.

കൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ താന്‍ നേരിട്ട പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം തേടി കേസ് നടത്തില്ലെന്ന് മാലദ്വീപ് സ്വദേശി ഫൗസിയ ഹസന്‍. ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചതിനെപ്പറ്റി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഫൗസിയ. എന്നാൽ 79കാരിയായ ഫൗസിയ ശ്രീലങ്കയിലാണ് ഇപ്പോൾ താമസം.

‘നഷ്ടപരിഹാരക്കേസ് നല്‍കാന്‍ മുമ്പ് തീരുമാനിച്ചിരുന്നു. കൊവിഡ് മൂലമാണ് വൈകിയത്. കേസ് വേണ്ടെന്നാണ് ഇപ്പോഴത്തെ തീരുമാനം. കേസ് നല്‍കുന്നില്ലെങ്കിലും ഞാന്‍ നേരിട്ട പീഡനങ്ങള്‍ മനസിലാക്കി സര്‍ക്കാര്‍ നഷ്ടപരിഹാരം അനുവദിച്ചാല്‍ സ്വീകരിക്കും” – ഫൗസിയ പറഞ്ഞു. ദേഷ്യമുണ്ടോ, പ്രത്യേകിച്ച്‌ മലയാളികളോട് എന്ന ചോദ്യത്തിന് കേരള പൊലീസിനോടു മാത്രം. എനിക്കവരെ വെറുപ്പാണ്. മറ്റുള്ളവരോട് ഒരു ദേഷ്യവുമില്ല. 2019ല്‍ എന്റെ ബുക്കിന്റെ പ്രകാശനത്തിന് കേരളത്തില്‍ വന്നിരുന്നു. കൊവിഡ് കാരണം ഉടനെയൊന്നും യാത്ര പറ്റില്ലയെന്നും ഫൗസിയ പ്രതികരിച്ചു.

Read Also: ശ്രദ്ധിക്കുക, ഇത് എന്റെ നമ്ബറല്ല. വ്യജമാണ് ; ഒമർ ലുലുവിന്റെ പേരിൽ വ്യാജ നമ്പർ പ്രചരിക്കുന്നു

1994ലാണ് ചാരക്കേസിന്റെ തുടക്കം. ഐ.എസ്.ആര്‍.ഒയുടെ രഹസ്യങ്ങള്‍ ശാസ്ത്രജ്ഞരായ ഡോ. നമ്പി നാരായണനും ഡോ. ശശികുമാറും മാലദ്വീപ് സ്വദേശിനികളായ മറിയം റഷീദ, ഫൗസിയ ഹസന്‍ എന്നിവര്‍ വഴി വിദേശികള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നായിരുന്നു കേസ്. സി.ബി.ഐ അന്വേഷണത്തിലാണ് കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയത്.

shortlink

Post Your Comments


Back to top button