
റിയാദ്; ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം റിയാൽ തട്ടിയ രണ്ടു സംഘത്തിലെ ഇന്ത്യക്കാരടക്കം 12 പേരെ സൗദി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ഇവിരിൽ നിന്ന് പണവും സ്വർണാഭരണങ്ങളും 4800 സിംകാർഡുകളും പോലീസ് പിടികൂടിയിരിക്കുന്നു. പിടിക്കപ്പെട്ടവരിൽ 6 പേർ പാക്കിസ്ഥാനികളാണ്. 4 ബംഗ്ലദേശുകാരും 2 ഇന്ത്യക്കാരുമാണ് മറ്റുള്ളവർ.
ജോലി വാഗ്ദാനം ചെയ്ത് വിഡിയോ കോൾ ചെയ്ത് അഭിമുഖം നടത്തി ഉദ്യോഗാർഥികളെ വലയിലാക്കുകയായിരുന്നു രീതി. വൻ തുക ബാങ്ക് അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്യുന്നതോടെ ഇവരുമായുള്ള ബന്ധം വിഛേദിക്കുംവിധമായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
Post Your Comments