Latest NewsKeralaNews

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് ഇനി താക്കീതില്ല; നിയമലംഘകർക്കെതിരെ കർശന നടപടിയെന്ന് കളക്ടർ

കൊല്ലം: കോവിഡ് മാനദണ്ഡം പാലിക്കാത്തവർക്കെതിരെ കർശന നിയമനടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്. കോവിഡ് മാനദണ്ഡം പാലിക്കാത്തവർക്ക് ഇനി താക്കീതില്ലെന്നും നിയമ ലംഘകർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും കൊല്ലം ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു.

സിറ്റി പൊലിസ് കമ്മീഷണർ ടി. നാരായണനൊപ്പം ജില്ലയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച കളക്ടർ പലയിടത്തും കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം കണ്ടെത്തിയ സാഹചര്യത്തിലാണ് ശക്തമായ നടപടികൾക്ക് കൈക്കൊള്ളാൻ തീരുമാനിച്ചത്. മുഖാവരണം വെക്കുന്നതിലെ വിമുഖതയും ഉപയോഗ രീതിയിലെ പാകപ്പിഴയും അംഗീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: ഭഗവത് ഗീത ഉൾപ്പെടെയുള്ള പുസ്തകങ്ങൾക്ക് തീയിട്ട സംഭവം; പ്രതി പിടിയിൽ

സാമൂഹ്യ അകലം പാലിക്കുന്നതിലും കൃത്യത ഉറപ്പാക്കേണ്ടതുണ്ട്. സാനിറ്റൈസർ ഉപയോഗത്തിലും അലംഭാവം അരുത്. കച്ചവട സ്ഥാപനങ്ങളിൽ സാമൂഹ്യ അകലം പാലിക്കാത്ത സാഹചര്യം അനുവദിക്കില്ല. പരിശോധനയ്ക്കായി വിവിധ സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് പരിശോധന നിരക്ക് ഉയർത്തിയെന്നും അദ്ദേഹം അറിയിച്ചു.

ജില്ലയിൽ കൂടുതൽ ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കും. വാക്സിൻ ലഭ്യത ഉറപ്പാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. ഇരുപതിനായിരത്തിലധികം ടെസ്റ്റുകൾ രണ്ടു ദിവസത്തിനുള്ളിൽ നടത്താൻ കഴിഞ്ഞിട്ടുണ്ട്. പൊതുജനങ്ങളുടെ സമ്പൂർണ സഹകരണമാണ് ഈ ഘട്ടത്തിൽ പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമം; റെയിൽവേ സ്റ്റേഷനിൽ രണ്ടു പേർ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button