
ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് കൊറോണ വൈറസ് രോഗികളുടെ എണ്ണത്തിൽ വൻവർദ്ധന . കഴിഞ്ഞ 24 മണിക്കൂറിനിടെ 24000 പേർക്കാണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി 23.36 ശതമാനമായി ഉയർന്നിരിക്കുന്നു. രോഗികളുടെ എണ്ണം കൂടിയതോടെ ആശുപത്രികളിൽ കൂടുതൽ കിടക്കകൾ ഒരുക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിക്കുകയുണ്ടായി.
രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമായി തുടരുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി എട്ടിന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. വാക്സിൻ പ്രതിസന്ധിയും ഓക്സിജൻ ക്ഷാമവും യോഗത്തിൽ ചർച്ച ചെയ്യുന്നതാണ്.
യുപി, ഗുജറാത്ത്, ചത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനം രൂക്ഷമായി. വെന്റിലേറ്ററിനും ഓക്സിജനും കടുത്ത ക്ഷാമമാണ് ഗുജറാത്ത് അടക്കമുള്ളസംസ്ഥാനങ്ങൾ നേരിടുന്നത്.
Post Your Comments