![](/wp-content/uploads/2020/05/covid-19-uae.jpg)
അബുദാബി: യുഎഇയില്‍ ഇന്ന് 1,958 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. കോവിഡ് ചികിത്സയിലായിരുന്ന 1,545 പേര്‍ രോഗമുക്തരായപ്പോള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
214,765 പരിശോധനകളാണ് രാജ്യത്ത് പുതിയതായി നടത്തിയിരിക്കുന്നത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ ആകെ 495,224 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 478,063 പേരും ഇതിനോടകം രോഗമുക്തരായി. 1,550 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 15,611 കൊവിഡ് രോഗികള്‍ യുഎഇയില്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക് സൂചിപ്പിക്കുന്നത്.
Post Your Comments