Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndiaNews

വാക്‌സിനേഷനിലും ചർച്ചയായി ഗുജറാത്ത് മോഡൽ; വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 1 കോടി കടന്നു

സംസ്ഥാനത്ത് ഇതുവരെ 1,00,13,881 പേരാണ് വാക്‌സിനേഷന്റെ ഭാഗമായത്

അഹമ്മദാബാദ്: കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ഗുജറാത്ത് സർക്കാർ. ഇതിന്റെ ഭാഗമായി പരമാവധി ആളുകൾക്ക് വേഗത്തിൽ വാക്‌സിൻ ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. സംസ്ഥാനത്ത് ഇതുവരെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 1 കോടി കടന്നു.

Also Read: ചെങ്കോട്ടയിലെ അക്രമ സംഭവങ്ങളിൽ ദീപ് സിദ്ദുവിന് ജാമ്യം; പുറത്തിറങ്ങിയതിന് പിന്നാലെ വീണ്ടും അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്

ഏറ്റവും കൂടുതൽ ആളുകൾക്ക് വാക്‌സിൻ വിതരണം ചെയ്ത സംസ്ഥാനങ്ങളുടെ പട്ടികയിൽ ഗുജറാത്ത് മുന്നിൽ തന്നെയുണ്ട്. ഏപ്രിൽ 16 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഇതുവരെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 1,00,13,881 ആയി ഉയർന്നു. ഇതിൽ 87,11,085 പേർ ആദ്യ ഡോസും 13,02,796 പേർ രണ്ടാം ഡോസും സ്വീകരിച്ചു. കഴിഞ്ഞ ദിവസം മാത്രം 1,31,826 പേരാണ് വാക്‌സിനേഷന്റെ ഭാഗമായത്.

കോവിഡിന്റെ രണ്ടാം തരംഗത്തിൽ മഹാരാഷ്ട്രയിലും ഡൽഹിയിലുമാണ് രോഗ വ്യാപനം തീവ്രമായി തുടരുന്നത്. ഗുജറാത്തിലും രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ ദിവസം 8,920 പേർക്കാണ് കോവിഡ് ബാധിച്ചത്. രോഗ വ്യാപനം ആരംഭിച്ച ശേഷം ഒരു ദിവസം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. 49,737 പേർ രോഗം ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button