KeralaLatest NewsNewsCrime

പോലീസിനെ ആക്രമിച്ച പ്രതി പിടിയിൽ

വിഴിഞ്ഞം; പരാതി അന്വേഷിച്ച് പോയ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് ഡ്യൂട്ടിക്ക് തടസ്സം വരുത്തിയ കേസിൽ വിഴിഞ്ഞം കോട്ടുകാൽ തുണ്ടുവിള വീട്ടിൽ വിനീതി (32) നെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് 5ന് നടന്ന സംഭവത്തിൽ മദ്യലഹരിയിലായിരുന്ന പ്രതി എസ്ഐയെ ഇടിക്കുകയും തടയാൻ ശ്രമിച്ച സിപിഒയെ ചവിട്ടുകയും യൂണിഫോം വലിച്ചു കീറുകയും ചെയ്തുവെന്ന് പോലീസ് പറയുകയുണ്ടായി. വിഴിഞ്ഞം വട്ടവിളയിൽ താമസിക്കുന്നയാളെ പ്രതി വീട്ടിൽ കയറി ദേഹോപദ്രവം ഏൽപ്പിക്കുന്നുവെന്ന് കൺട്രോൾ റൂമിൽ ലഭിച്ച പരാതിയെ തുടർന്നാണ് പോലീസ് സംഘം സ്ഥലത്ത് എത്തുകയുണ്ടായി.

പരാതിക്കാരനോടു വിവരങ്ങൾ ചോദിച്ച് മനസിലാക്കുന്നതിനിടെ ആയിരുന്നു ആക്രമണം നടന്നിരിക്കുന്നത്. വിഴിഞ്ഞം എസ്എച്ച്ഒ രമേശ്, എസ്ഐമാരായ രാജേഷ്, അനിൽ, എഎസ്ഐ അജികുമാർ, സിപിഒമാരായ സതീഷ്, ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button