കാർഷിക നിയമഭേദഗതിക്കെതിരെ റിപ്പബ്ളിക്ക് ദിനത്തിൽ ചെങ്കോട്ടയിലേക്ക് പ്രതിഷേധക്കാർ നടത്തിയ ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായ നടൻ ദീപ് സിദ്ദുവിന് ജാമ്യം. ദില്ലി കോടതിയാണ് ജാമ്യം അനുവദിച്ചത്. സംഭവത്തിൽ നടൻ ദീപ് സിദ്ദു സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി.
Also Read:ലക്ഷ്യമിട്ടത് സഹോദരനെ; മുൻവൈരാഗ്യം വെളിപ്പെടുത്തി അഭിമന്യു കൊലക്കേസില്‍ പ്രതികളുടെ മൊഴി
റിപ്പബ്ലിക് ദിനത്തിലുണ്ടായ സംഘർഷത്തിലെ മുഖ്യ സൂത്രധാരനാണ് ദീപ് സിദ്ദുവെന്നാണ് ഡൽഹി പൊലീസിന്റെ ആരോപണം. കഴിഞ്ഞ ഫെബ്രുവരി ഒൻപതിനാണ് ദീപ് സിദ്ദുവിനെ അറസ്റ്റ് ചെയ്തത്. റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്‌ടർ റാലി അക്രമാസക്‌തമായിരുന്നു.
പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ദും സംഘവുമാണ് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ചെങ്കോട്ടയില്‍ അക്രമം നടത്തിയതും പതാക ഉയര്‍ത്തിയതും ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. സംഘർഷത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കിയിരുന്നു.
Post Your Comments